ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈജിപ്തില്‍, ചരിത്ര സന്ദര്‍ശനം രണ്ടുദിവസം
ദമസ്‌കസ്: ക്രിസ്താനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാന ചര്‍ച്ചയ്ക്കായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈജിപ്തില്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ മാര്‍പ്പാപ്പ അല്‍ അസ്ഹര്‍ മസ്ജിദിലെ ഇമാം ഷെയ്ക്ക് അഹമ്മദ് അല്‍ തയ്യിബുമായി കൂടിക്കാഴ്ച നടത്തി.
ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായുള്ള കൂടിക്കാഴ്ചയാണ് പ്രധാന പരിപാടി. കൂടാതെ ഈജിപ്ത് കോപ്റ്റിക് ചര്‍ച്ച് മേധാവി തവാഡ്രോസ് രണ്ടാമനുമായും കൂടിക്കാഴ്ച നടത്തും.
കോപ്റ്റിക് ചര്‍ച്ചില്‍ ഈമാസം ആദ്യമുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ തുടരുകയാണ്. ഓശാന പെരുന്നാളിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈജിപ്തിലെത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ചര്‍ച്ചുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണ സാധ്യത കൂടിയതു കൊണ്ടാണിത്.
ഈജിപ്തിലെ കോപ്റ്റിക്, വത്തിക്കാന്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഐ.എസിന്റെ ഭാഗത്തുനിന്ന് ഇടയ്ക്കിടെ ആക്രമണമുണ്ടാവാറുണ്ട്. അവസാനം നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും ഐ.എസ് ഏറ്റെടുത്തിരുന്നു. ഈജിപ്തിലെ 92 മില്യണ്‍ ജനങ്ങളില്‍ പത്തു ശതമാനമാണ് ക്രിസ്ത്യാനികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."