HOME
DETAILS
MAL
യോഗിയുടെയും മോദിയുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: കുഞ്ഞാലിക്കുട്ടി
backup
April 14 2019 | 21:04 PM
മലപ്പുറം: യോഗിയുടെയും മോദിയുടെയും സര്‍ട്ടിഫിക്കറ്റ് ലീഗിന് ആവശ്യമില്ലെന്നും പാര്‍ട്ടിക്കെതിരേ ശ്രീധരന്‍പിള്ള നടത്തിയ പരാമര്‍ശങ്ങളെ പുച്ഛിച്ചു തള്ളുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് ബി.ജെ.പിയുടെ ശ്രമം. ഇത് കേരളത്തില്‍ വിലപോവില്ല. വിവാദ പ്രസ്താവനകള്‍ അവര്‍ക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസിനെയും ലീഗിനെയും തമിഴ്നാട്ടില്‍ നടന്ന പ്രചാരണ പരിപാടിക്കിടെ മോദി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസും മുസ്ലിം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്നായിരുന്നു വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."