HOME
DETAILS
MAL
കെ.പി.വൈ.എം സംസ്ഥാന സമ്മേളനം നാളെ തിരുവനന്തപുരത്ത്
backup
April 28 2017 | 20:04 PM
കോട്ടയം: കേരള പുലയര്‍ യൂത്ത് മൂവ്മെന്റ് (കെ.പി.വൈ.എം) സംസ്ഥാന സമ്മേളനം നാളെ തിരുവനന്തപുരം അധ്യാപകഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.വൈ.എം സംസ്ഥാന പ്രസിഡന്റ് രതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷനാകും.
ഭൂമിയില്ലാത്ത പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഫല്‍റ്റ് വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയമാണെന്നും ഉപേക്ഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്, കെപിവൈഎം സംസ്ഥാന പ്രസിഡന്റ് രതീഷ് കൊച്ചുപറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അജേഷ് ഗോപി, സംസ്ഥാന ഖജാന്‍ജി പുഷ്പകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."