എയര്‍ ഇന്ത്യയ്ക്ക് നല്ലബുദ്ധി; പഴയ കര്‍ട്ടനുകളെല്ലാം ഉടന്‍ മാറ്റും
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് 'നല്ല ഫീലിങ്' ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ വലിയൊരു മാറ്റത്തിനൊരുങ്ങുന്നു. എല്ലാ ഫ്ളൈറ്റുകളിലെയും പഴയ കര്‍ട്ടനുകള്‍ മാറ്റി ഉടന്‍ പുതിയത് ഇടാനാണ് തീരുമാനം. ഏതാണ്ട് 126 വിമാനങ്ങളിലെ കര്‍ട്ടനുകള്‍ ഇങ്ങനെ മാറ്റേണ്ടിവരുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
ഒരു ഫ്ളൈറ്റിലെ കര്‍ട്ടനുകള്‍ മാറ്റുന്നതിന് 10,000 രൂപ ചെലവു പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ചെയര്‍മാനായി അശ്വനി ലോഹനി ചുമതലയേറ്റതിന്റെ ഭാഗമായാണ് യാത്രക്കാര്‍ക്ക് ആശ്വാസം നല്കുന്ന തീരുമാനമുണ്ടായത്. പത്തുവര്‍ഷത്തില്‍ കൂടുതലായ കര്‍ട്ടനുകളാണ് മാറ്റുന്നത്.
മെറൂണ്‍, മഞ്ഞ നിറങ്ങളിലായിരിക്കും പുതിയ കര്‍ട്ടനുകള്‍. നിറം തെരഞ്ഞെടുത്തതും പുതിയ ചെയര്മാന് തന്നെയാണ്. ഓരോ വിമാനത്തിലും എട്ട് കര്ട്ടനുകളാണുള്ളത്. ഈ മാറ്റത്തില്‍ ഒതുങ്ങില്ലെന്നും യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഭാവിയില്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."