കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി
കൊച്ചി: കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. ആലുവ കീഴ്മാട് സ്വദേശി ഗോപി(70) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളഡില്‍ ചികിത്സയിലായിരുന്നു. സമ്പക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം, ഉറവിടം വ്യക്തമല്ല.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1129 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. ഇതില്‍ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 168 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 57 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 35 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.
ഇതോടെ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."