HOME
DETAILS

ആധാറില്ലെങ്കിലും റേഷന്‍ വിഹിതം തടയില്ല: ഭക്ഷ്യമന്ത്രി

  
backup
July 16 2018 | 15:07 PM

ration-card-link-to-adhaaar-minister-says

കോഴിക്കോട്: റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിലും റേഷന്‍ വിഹിതം തടയില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍.

ആധാറില്ലാത്തവര്‍ക്ക് പുതിയ കാര്‍ഡിന് അപേക്ഷിക്കാന്‍ തടസമുണ്ടാകില്ല. സംസ്ഥാനത്ത് 98 ശതമാനം കാര്‍ഡുടമകളും റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിക്കഴിഞ്ഞു. പുതിയ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കല്‍ പുരോഗമിക്കുകയാണ്. ഇത്തവണ 80 ലക്ഷം കാര്‍ഡുകള്‍ പുതുക്കി നല്‍കാനും തെറ്റ് തിരുത്തല്‍ ജോലികള്‍ പൂര്‍ണമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച മുതല്‍ റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, പേരുമാറ്റം, മരിച്ചവരുടെ പേര്‌നീക്കല്‍ തുടങ്ങിയ തിരുത്തലുകളും ഓണ്‍ലൈന്‍ വഴി സാധ്യമാകും. റേഷന്‍ കാര്‍ഡ് ഡിജിറ്റലാക്കാനുള്ള നടപടിയും സപ്ലൈകോയില്‍ ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

റേഷനരിയും ഭക്ഷ്യധാന്യങ്ങളുമുള്‍പ്പെടെയുള്ള വസ്തുക്കള്‍ ആദിവാസി ഊരുകളില്‍ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യവകുപ്പിന്റെ വാതില്‍പടി വിതരണം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും.

നിലവില്‍ മൂന്നിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആദിവാസികള്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ റേഷന്‍ കടകളില്‍ വരേണ്ടതില്ലെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വനം വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഓണത്തിനുമുന്‍പ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 1,700 ഓളം ഓണച്ചന്തകള്‍ തുടങ്ങും. അവശ്യവസ്തുക്കള്‍ പരമാവധി വിലകുറച്ച് നല്‍കാനാണ് തീരുമാനം. അധികമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും.

സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ റേഷന്‍ വിഹിതം മുന്‍ഗണനാ പട്ടികയിലുള്ളവരെ പോലെതന്നെ എല്ലാവര്‍ക്കും നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago