HOME
DETAILS
MAL
മോദി കള്ളനാണെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് കോടതിയലക്ഷ്യ ഹരജയില്‍ നോട്ടീസ്
backup
April 15 2019 | 07:04 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ കോടതിയലക്ഷ്യഹരജിയില്‍ നോട്ടീസ്. നരേന്ദ്രമോദി കള്ളനാണെന്ന് കോടതി പരാമര്‍ശിച്ചെന്ന് പറഞ്ഞതിനാണ് നോട്ടീസ്. എന്നാല്‍, കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്. വിവാദപരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
റാഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയില്‍ മോഷ്ടിക്കപ്പെട്ട രേഖകളും പരിശോധിക്കുമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിലൂടെ മോദി കള്ളനാണെന്ന് സുപ്രിം കോടതിക്ക് ബോധ്യപ്പെട്ടെന്നാണ് രാഹുല്‍ ഗാന്ധി അമേത്തിയില്‍ ഒരു റാലിയില്‍ പങ്കെടുക്കവേയാണ് പറഞ്ഞത്. ഇതിനെതിരേയാണ് ഇപ്പോള്‍ കോടതി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."