ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്; കുട്ടമ്പുഴ പൊലിസ് അന്വേഷണം ആരംഭിച്ചു
കോതമംഗലം: കുട്ടമ്പുഴ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് വന്‍ ചിട്ടി തട്ടിപ്പ്.തൃശുര് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന. കുട്ടമ്പുഴ പൊലിസില്‍ തട്ടിപ്പിന് ഇരയായ ആദിവാസികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് എടുത്ത് അന്വോഷണം ആരംഭിച്ചു. പഞ്ചായത്തിലെ ആദിവാസി ഊരുകളായ കുഞ്ചിപ്പാറ, തലവച്ചു പാറ കുടിയേറ്റ മേഖലയായ കല്ലേലി മേട് എന്നീ പ്രദേശങ്ങളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്.
തൃശൂര്‍, പുന്നേക്കാട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് തങ്ങളെ ചിട്ടിയില്‍ ചേര്‍ത്ത് മാസം തോറും 500 മുതല്‍ 2000 രൂപ വരെ പിരിച്ചെടുത്തതെന്ന് പരാതിയില്‍ പറയുന്നു.അടുത്തടുത്ത 18 വീടുകളില്‍ നിന്നായി 10.ലക്ഷം രൂപയിലധികമാണ് തട്ടിപ്പ് സംഘം പിരിച്ചെടുത്തിരിക്കുന്നത്.നൂറു കണക്കിന് ആളുകള്‍ ചിട്ടിയില്‍ ചേര്‍ന്നതായാണ് സൂചന അങ്ങനെയെങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന് പൊലിസ് സൂചിപ്പിക്കുന്നു .പണം അടച്ചവര്‍ക്ക് എസ് ജി എസ് ആഗ്രോ ഫാര്‍മേഴ്സ് പ്രൈ: ലിമിറ്റഡ് എന്ന പേരിലുള്ള രസീത് നല്‍കിയിട്ടുണ്ട് ഇത് വ്യാജമാണൊ എന്ന് പൊലിസ് പരിശോധിച്ച് വരുന്നു.ഈ സ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ചെന്നൈ അഡ്രസ്സിലുമാണ് ഇതും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലിസ് പറഞ്ഞു.ചിട്ടി വട്ടം തികഞ്ഞ് മാസങ്ങളായിട്ടും പണം ലഭിക്കാതെ വന്നപ്പോള്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട ആളുകളെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ ആദിവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."