വേദാന്ത പഠനകേന്ദ്രം ഡയരക്ടറെ മാറ്റിയ സംഭവം; സാലറി ചലഞ്ചുമായി ബന്ധമില്ലെന്ന് കേരള സര്‍വകലാശാല
തിരുവനന്തപുരം: വേദാന്ത പഠനകേന്ദ്രം ഡയറക്ടറെ മാറ്റിയതിന് സാലറി ചലഞ്ചുമായി ബന്ധമില്ലെന്നും ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമാണെന്നും കേരളസര്‍വകലാശാല.
സര്‍വകലാശാലയുടെ സംസ്‌കൃത പഠനവകുപ്പിനൊപ്പം പ്രവര്‍ത്തിച്ചു വന്ന വേദാന്ത സെന്ററിന്റെ ചുമതല വകുപ്പില്‍ആകെയുള്ള രണ്ട് അധ്യാപകരിലെ ഒരു അസി. പ്രൊഫസര്‍ക്കാണ് നല്‍കിയിരുന്നത്. വേദാന്ത സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വകലാശാലയുടെ തത്ത്വചിന്താ പഠനവകുപ്പ് മേധാവിയായ സീനിയര്‍ പ്രൊഫസര്‍ക്ക് സെന്ററിന്റെ അധിക ചുമതല നല്‍കുകയായിരുന്നുവെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. മറ്റുളള വാര്‍ത്തകളും ആക്ഷേപങ്ങളും സാലറിചലഞ്ച് കൂട്ടിവായിക്കലും ബന്ധപ്പെട്ടവരുടെ ഭാവനാസൃഷ്ടി മാത്രമാണെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കേരള സര്‍വകലാശാല വേദാന്ത പഠന കേന്ദ്രം ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. വിജയകുമാരിയെ മാറ്റിയതിനെതിരെയാണ് ആക്ഷേപം ഉയര്‍ന്നത്. ഇതോടൊപ്പം ഉയര്‍ന്നു വന്ന യു.എന്നില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയ പ്രോജക്ടിന് ഗ്രേസ് മാര്‍ക്ക് നല്‍കിയില്ലെന്ന പരാതിയില്‍ കഴമ്പില്ലെന്നും സര്‍വകലാശാലാ നിയമം അപേക്ഷകന്റെ ആവശ്യത്തിന് അനുകൂലമല്ലാത്തതിനാല്‍ സര്‍വകലാശാലാ സമിതികള്‍ ഇതുസംബന്ധിച്ച് അപേക്ഷ നിരസിക്കുകയാണുണ്ടായതെന്നും സര്‍വകലാശാല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."