കുടിവെള്ളത്തില്‍ തട്ടി തടഞ്ഞ് നഗരസഭാ യോഗം; കുടിവെള്ള സ്തംഭനം ഭരണസമിതിയുടെ വീഴ്ചയെന്ന്
കുന്നംകുളം: കുടിവെള്ളത്തില്‍ തട്ടി തടഞ്ഞ് നഗരസഭാ യോഗം. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലും ഏറ്റെടുത്ത കുടിവെള്ള സ്രോതസില്‍ നിന്നും ജലം എടുക്കാനാകാത്തത് ഭരണസമിതിയുടെ വീഴ്ചയെന്ന് പ്രതിപക്ഷം. ലോറിയിലെ ജല വിതരണം കാര്യക്ഷമമല്ലെന്നും ആക്ഷേപം.
പതിവു പോലെ കൗണ്‍സില്‍ യോഗത്തില്‍ കുടിവെള്ളം തന്നെയായിരുന്നു മുഖ്യ ചര്‍ച്ച. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ടാങ്കറില്‍ വിതരണം ചെയ്യുന്ന ജലം വാര്‍ഡുകളില്‍ എത്തുന്നില്ലെന്നും, ലോറിക്കാരന് ആവശ്യമായ വെള്ളം ലഭിക്കാത്തതാണ് കാരണമെന്നുമായിരുന്നു പ്രധാന ആക്ഷേപം. ജലം ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തിയ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ 72 ലോഡ് ജലം എത്തിച്ചിരുന്നതായും, 10 വാര്‍ഡുകളില്‍ ഇതുവരേയും ജലമെത്തിക്കാനായില്ലെന്നും നല്‍കിയ ജലം വീടു പണിക്കും മറ്റും മറിച്ചു നല്‍കിയതായും ഭരണ സമിതി ആരോപിച്ചു. ലോറിക്കാരന് ജലം വിതരണം ചെയ്യാനായിരുന്നു കരാര്‍ നല്‍കിയിരുന്നത്, എന്നാല്‍ വെള്ളം ലഭ്യമല്ലെന്ന് ഇയാള്‍ ഇതുവരെ അറിയിച്ചിട്ടില്ല.
അത്തരം സാഹചര്യമുണ്ടെങ്കില്‍ അയാള്‍ക്ക് കരാറില്‍ നിന്ന് പിന്‍മാറാമെന്നും ഭരണ സമിതി പറഞ്ഞു. കുടിവെള്ളം ക്ഷാമം മുന്‍ നിര്‍ത്തി 50 ഓളം കിണറുകള്‍ ശുചീകരിക്കുകയും, ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
ജലം ലഭ്യമല്ലാത്ത സാഹചര്യത്തിലും 300 ലേറെ ലോഡ് ജലം ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞുവെന്നും പല വാര്‍ഡുകളിലേക്കും ജലമെത്തിയില്ലെ ന്ന വാസ്തവം തിരിച്ചറിഞ്ഞ് സ്വകാര്യ വ്യക്തിയില്‍ നിന്നും പിടിച്ചെടുത്ത സ്രോതസ്സില്‍ നിന്നും നാളെ മുതല്‍ വെള്ളമെടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ സമരത്തിന്റെ തുടര്‍ച്ചയെന്നോണം ബി.ജെ.പി
അംഗങ്ങള്‍ ഇതേ ആവശ്യം ഉന്നയിച്ച് നടുത്തളത്തിലിറങ്ങിയെങ്കിലും ചെയര്‍പേഴ്‌സണ്‍ ഇവരെ അനുനയിപ്പിച്ചു. ഒരു മാസം കളക്ടറുടെ ഉത്തരവ് പ്രകാരം പിടിച്ചെടുത്ത ജല സ്രോതസ്സില്‍ നിന്നും ജലമെടുക്കാനാകാത്തത് നഗരസഭയുടെ വീഴ്ചയും അനാസ്ഥയുമാണെന്നായിരുന്നു പ്രതിപക്ഷ വാദം. എന്നാല്‍ ഇത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും നഗരസഭ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും നിസംഗത പാലിക്കുന്നുണ്ടെന്നും
ഭരണസമിതി അംഗം കെ.എ അസീസ് പറഞ്ഞു. ഇത് വെച്ചുപൊറുപ്പിക്കാനാകില്ല. പതിവിനു വിപരീതമായി വിഷയങ്ങളില്‍ സി.പി.എം കൗണ്‍സിലര്‍മാരുടെ ഐക്യം യോഗത്തില്‍ വ്യത്യസ്ഥത പുലര്‍ത്തി. ആരോപങ്ങളിലും, തര്‍ക്കങ്ങളിലും ഒന്നു രണ്ടു പേര്‍ മാത്രം മറുപടി പറയുന്ന അവസ്ഥയില്‍ നിന്നും മുഴുവന്‍ കൗണ്‍സിലര്‍മാരും ഒറ്റ കെട്ടായി രംഗത്തിറങ്ങിയത് കൗണ്‍സില്‍ ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു. അത്‌കൊ ണ്ട് തന്നെ പ്രതിപക്ഷം ബഹളം ഉണ്ടാകുകയും കൗണ്‍സില്‍ ബെല്ലടിച്ചു പിരിയേണ്ട ദിനചര്യയില്‍ നിന്നും മാറ്റമുണ്ടായി. ഗൗരവപരമായ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനെടുക്കുകയും ചെയ്യേണ്ടതിനാല്‍ അജണ്ടവായിക്കാനും, ചര്‍ച്ചക്കും അവസരമൊരുക്കണമെന്നും പിന്നീട് തങ്ങളീ വിഷയമറിഞ്ഞില്ലെന്ന് കാട്ടി ബഹളം വെക്കാന്‍ കാരണമുണ്ടാക്കരുതെന്നും ചെയര്‍പേഴ്‌സണ്‍ അംഗങ്ങളോട് പറഞ്ഞു. സമരം ചെയ്യുകയും, പ്രതിഷേധിക്കുകയും മാത്രമല്ല, ചര്‍ച്ചകളില്‍ കൂടി പങ്കെടുക്കണമെന്നായിരുന്നു ചെയര്‍മാന്റെ ഭാഷ്യം. ഒന്നിച്ചു നിന്നാല്‍ തീരുമാനങ്ങളും നടപടിയുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ പുതിയ നയമായിരുന്നു ഇന്നത്തെ യോഗത്തിലെ മുഖ്യ ആകര്‍ഷണം. ജല വിതരണത്തിലെ പോരായ്മകള്‍ ഒരു ദിവസം കൊണ്ട് പരാതികളില്ലാത്ത വിധം പരിഹരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉറപ്പ് നല്‍കി. വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, ഷാജി ആലിക്കല്‍, ബിജു.സി.ബേബി, കെ.എ അസീസ്, സോമന്‍, കെ.കെ മുരളി, ഗീതാ ശശി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."