തോട് സംരക്ഷണത്തിനായി ഒരുകൂട്ടം യുവാക്കള്‍ രംഗത്ത്
അങ്കമാലി : കനത്ത മഴയെ അവഗണിച്ച് ചരിത്രം ഉറങ്ങുന്ന മാഞ്ഞാലി തോടിനെ സംരക്ഷിക്കുവാന്‍ ഒരു പറ്റം യുവാക്കള്‍ മാഞ്ഞാലി തോട്ടില്‍ ഇറങ്ങി. ഇന്നലെ അങ്കമാലിയിലും പരിസര പ്രദേശത്തും കനത്ത മഴ പെയ്യുന്നതിനിടെയാണ് മാഞ്ഞാലി തോടിനെ സംരക്ഷിക്കുവാന്‍ വേണ്ടി രംഗത്ത് ഇറങ്ങിയത്. അങ്കമാലി അങ്ങാടിക്കടവ് അജിതലൈബ്രറി സെക്രട്ടറി കെ.ഡി റോയിയുടെ നേതൃത്വത്തിലാണ് നാശോന്മുഖമായ മഞ്ഞാലി തോട് നന്നാക്കുവാന്‍ ഇന്നലെ യുവാക്കള്‍ മാഞ്ഞാലി തോട്ടില്‍ ഇറങ്ങി നാടിന് മാതൃകയായത്. മാഞ്ഞാലി തോടിന്റെ ആരംഭ പ്രദേശമായ അങ്ങാടികടവിലെയും പരിസര പ്രദേശങ്ങളിലേയ്യും അടഞ്ഞ് കൂടിയിരുന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായും ഒഴുക്കികളയുവാന്‍ രാഷ്ട്രീയത്തിനും മറ്റും അതീതമായി കനത്ത മഴയെ അവഗണിച്ച് ഒത്തുകൂടിയ ഈ യുവാക്കള്‍ക്ക് കഴിഞ്ഞു.
അങ്കമാലി നഗരസഭ പ്രദേശം മുതല്‍ പടിഞ്ഞാറോട്ടു നെടുമ്പാശേരി , ചെങ്ങമനാട് , പാറക്കടവ് , കുന്നുകര പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകി മാഞ്ഞാലിയില്‍ പെരിയാറില്‍ പതിക്കുന്ന മാഞ്ഞാലി തോട് സംരക്ഷമില്ലാതെ നശിക്കുന്നതിനാല്‍ ഒഴുക്ക് നിലച്ചു മരണം കാത്തു കിടക്കുന്നതിനിടിയയിലാണ് കനത്ത മഴയെ അവഗണിച്ച് മാഞ്ഞാലി തോടിനെ സംരക്ഷിക്കുവാന്‍ രംഗത്തിറങ്ങിയത്. ഭരണാധികരികളും ജനപ്രതിനിധികളും മാറി മാറി വന്നിട്ടും നാല് പഞ്ചായത്തുകളെയും ഒരു നഗരസഭയെയും നേരിട്ടും അല്ലാതെയും കുടിവെള്ളത്തിനും കാര്‍ഷികാവശ്യത്തിനും സഹായിക്കുന്ന മാഞ്ഞലി തോടിനെ സംരക്ഷിക്കണമെന്നാവശ്യം മുന്‍നിറുത്തിയാണ് കനത്ത മഴയെ അവഗണിച്ചാണ് യുവാക്കള്‍ മാഞ്ഞാലി തോടിനെ സംരക്ഷിക്കുവാന്‍ രംഗത്ത് ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."