HOME
DETAILS

സമ്പര്‍ക്കമാണ് വില്ലന്‍: എവിടെയും എപ്പോഴും, ആലപ്പുഴയില്‍ 101ല്‍ 85, മലപ്പുറത്ത് 85ല്‍ 73, എറണാകുളത്ത് 106ല്‍ 89, വയനാട് രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം സമ്പര്‍ക്കം

  
backup
August 03 2020 | 14:08 PM

covid-contact-issue-all-district-12345

തിരുവനന്തപുരം: മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 85 പേരില്‍ 73 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ. എട്ടു പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 65പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

തിങ്കളാഴ്ച 38 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കുശേഷം ഇതുവരെ 1,450 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 14 പേര്‍ മരണമഞ്ഞു. ഇവരെ കൂടാതെ ഒരാള്‍ രോഗം ഭേദമായി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലിരിക്കെ നേരത്തെ മരിച്ചിരുന്നു.

എറണാകുളം ജില്ലയില്‍ 106 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.
17 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ്.

ആലപ്പുഴയില്‍ 101 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 85 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 50 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 43 പേര്‍ സന്പര്‍ക്കം വഴി രോഗബാധ ഉണ്ടായവരാണ്. പത്തുപേര്‍ വിദേശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.

കോഴിക്കോട് ജില്ലയില്‍ 33 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 29 പേര്‍ക്കു രോഗം ബാധിച്ചു. വിദേശത്തുനിന്ന് എത്തിയ രണ്ടു പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ 694 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 180 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 73 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 108 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയിലും ചികിത്സയിലാണ്.

വയനാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടയത്. എട്ടു പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 720 ആയി. ഇതില്‍ 345 പേര്‍ രോഗമുക്തരായി. ഒരാള്‍ മരിച്ചു. നിലവില്‍ 374 പേരാണു ചികിത്സയിലുള്ളത്. ഇതില്‍ 359 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago