HOME
DETAILS

പുതിയ വിദ്യാഭ്യാസ നയവും ഉയരുന്ന ചോദ്യങ്ങളും

  
backup
August 04 2020 | 01:08 AM

new-education-policy-875451-2020

 


ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. വരുംകാല സാധ്യതകള്‍ മുന്നില്‍കണ്ട് വിദ്യാഭ്യാസ മേഖല പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. പക്ഷേ, അതൊരിക്കലും രാഷ്ട്രീയപ്രേരിതമാകരുത്. പുതിയ വിദ്യാഭ്യാസ നയം നല്ല ആശയങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടെങ്കിലും അതിലേറെ ആശങ്കകള്‍ക്കും വഴിതുറക്കുന്നുണ്ട്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തിലൂന്നിയാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതെന്ന് വ്യക്തമാണ്.


ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് ഷേക്‌സ്പിയര്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍ പേരില്‍ പലതുമുണ്ടെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (എം.എച്ച്.ആര്‍.ഡി) പേര് വിദ്യാഭ്യാസ മന്ത്രാലയമാവുകയാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യവിഭവമാണ്. ആ സാധ്യതയെ പരമാവധി ശക്തിപ്പെടുത്തുന്നതാകണം വിദ്യാഭ്യാസം. മാല്‍ത്തൂസിന്റെ സാമ്പത്തിക സിദ്ധാന്ത പ്രകാരം ജനസംഖ്യ ഒരു ബാധ്യതയായി കണക്കാക്കപ്പെട്ടെങ്കില്‍ ഇന്നു ജനസംഖ്യ എന്നത് വളരെ സാധ്യതയുള്ള സമ്പത്തായി മാറിക്കഴിഞ്ഞു. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമെന്ന നിലയില്‍ മനുഷ്യവിഭവംകൊണ്ട് ഇന്ത്യക്ക് അത്രമേല്‍ സാധ്യതകളുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ ഇന്ത്യന്‍ ബുദ്ധിയെ പരമാവധി ഉപയോഗിക്കുന്നുണ്ട്. ആ രീതിയിലേക്ക് ഇന്ത്യയെ മാറ്റുന്നതില്‍ 1986ലെ ന്യൂ എജ്യുക്കേഷന്‍ പോളിസിക്ക് പ്രാധാന്യമുണ്ടായിരുന്നു. അതുകൊണ്ടാണ് വകുപ്പിന് എം.എച്ച്.ആര്‍.ഡി എന്ന പേര് നല്‍കിയത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആറാം ക്ലാസ് മുതല്‍ ആരംഭിക്കുമെന്നും ഇന്റേണ്‍ഷിപ് പോലുള്ളവ ഉണ്ടാകുമെന്നുമുള്ള ആശയം നല്ലതാണ്. നൈപുണ്യ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുമെന്നും സൂചിപ്പിക്കുന്നു. എന്നിട്ടും വകുപ്പിന്റെ പേര് മാറ്റിയത് രാഷ്ട്രീയപ്രേരിതമല്ലാതെ മറ്റെന്താണ്.
മികച്ച കണ്ടുപിടിത്തങ്ങള്‍ സംഭവിക്കാത്തതിനു കാരണമായി എ.പി.ജെ അബ്ദുല്‍ കലാം പറഞ്ഞത്; കാര്യങ്ങള്‍ മാതൃഭാഷയില്‍ മനസിലാക്കുന്നതിനുള്ള ബോധനം ഇല്ലാത്തതു കൊണ്ടാണ് എന്നായിരുന്നു. എന്നാല്‍, ലോകഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിനെ പുറത്തുനിര്‍ത്തുന്നത് ആശാവഹമല്ല. ആറു ശതമാനം തുക വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിപുലമായ വിദ്യാഭ്യാസ നയത്തിന് ഇത് അപര്യാപ്തമാണ്. മൂന്നു വയസു മുതല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കണമെങ്കില്‍ വലിയ തുക നീക്കിവയ്‌ക്കേണ്ടതുണ്ട്. മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ആത്മാര്‍ഥതയും പരിശോധിക്കപ്പെടണം. കാരണം, 2014-2019 വരെയുള്ള കാലഘട്ടത്തില്‍ 4 .14 ശതമാനത്തില്‍നിന്ന് 3.40 വരെ തുക ചുരുക്കുകയാണ് വിദ്യാഭ്യാസ മേഖലയില്‍ ചെയ്തത്.


നിലവില്‍ 26 ശതമാനം പേരാണ് ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നത്. ഭൂരിഭാഗവും പഠനം അവസാനിപ്പിക്കുന്നതിനുള്ള കാരണം സാമ്പത്തികമാണെന്നതും ഇതിനോട് ചോര്‍ത്തുവായിക്കണം. ഈയൊരു സാഹചര്യത്തില്‍ 45,000ത്തോളം വരുന്ന കോളജുകള്‍ ഓട്ടോണമസ് ആക്കുമെന്നാണ് വിവക്ഷിക്കുന്നത്. ക്രമേണ കോഴ്‌സുകള്‍ ഫീസ് കേന്ദ്രീകൃതമാകും. അപ്പോള്‍ എത്രപേര്‍ ഈ മേഖലയിലേക്കു കടന്നുവരുമെന്ന് ആലോചിക്കേണ്ടതായുണ്ട്. ചുരുക്കത്തില്‍, പുതിയ വിദ്യാഭ്യാസ നയത്തില്‍ പറയുന്ന കാര്യങ്ങളെ കേന്ദ്ര സര്‍ക്കാരിന്റെ 2014 മുതലുള്ള ഇടപെടലുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ആശങ്കപ്പെടണമെന്നു സാരം.


തടവറയിലാക്കപ്പെട്ട വിദ്യാഭ്യാസം


'വിദ്യാലയത്തിന്റെ ഒരു വാതില്‍ തുറക്കുന്നവന്‍ കാരാഗൃഹത്തിന്റെ ഒരു വാതില്‍ അടക്കുന്നു' എന്നത് വിക്ടര്‍ ഹ്യൂഗോയുടെ പ്രസക്തമായ വരികളാണ്. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് പൗരാണിക കാലം തൊട്ട് വിചക്ഷകര്‍ വിവക്ഷിച്ചിട്ടുണ്ട്. ഇന്നൊരു പക്ഷേ, കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതും ഈ മേഖലയിലായിരിക്കും. ഒരു രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് അത്രമേല്‍ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യാനന്തരം വളരെ സൂക്ഷ്മതയോടെയാണ് ഭരണാധികാരികള്‍ വിദ്യാഭ്യാസത്തെ കണ്ടത്. അതിന്റെ ഭാഗമായി നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. സങ്കുചിത ചിന്തകള്‍ക്കപ്പുറം ഉചിതമായ നേതൃത്വവും വന്നു. ശക്തവും വ്യക്തവുമായ അടിത്തറയ്ക്കുമേല്‍ നിര്‍മിതമായ മേഖല ഇന്ന് ഭരണകൂട താല്‍പര്യങ്ങളുടെ ലക്ഷ്മണ രേഖക്കുള്ളില്‍ ശ്വാസം വലിക്കുകയാണ്.
എന്തു പഠിക്കണം, എന്തു ചിന്തിക്കണം എന്നത് ഭരണകൂടം തീരുമാനിക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന അപകടം ചെറുതൊന്നുമല്ല. നാളിതു വരെയായി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച ശാസ്ത്രാവബോധത്തിലധിഷ്ഠിതമായ വിദ്യാഭ്യാസത്തെ മാറ്റിനിര്‍ത്തി ഏകചിന്തയും അയുക്തിയിലധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ സംസ്‌കാരവും
സാമൂഹ്യവല്‍ക്കരണവും


തലമുറകളിലേക്ക് സംസ്‌കാരം വിനിമയം ചെയ്യപ്പെടുന്നത് സാമൂഹ്യവല്‍ക്കരണത്തിലൂടെയാണ്. അതിനുള്ള പ്രധാന കേന്ദ്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. രാഷ്ട്രീയ സാമൂഹ്യവല്‍ക്കരണം കൂടി ഇന്‍സ്റ്റിറ്റിയൂഷനുകളിലൂടെ നടക്കുന്നുണ്ട്. ജനാധിപത്യം, മതേതരത്വം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ രാഷ്ട്രീയ മൂല്യങ്ങളെക്കുറിച്ചും ഭരണസംവിധാനങ്ങളെ പറ്റിയുമെല്ലാം ബന്ധപ്പെട്ടതാണ് രാഷ്ട്രീയ സംസ്‌കാരം. പഠനത്തിലൂടെയും പങ്കാളിത്തത്തിലൂടെയുമാണ് ഇതു കുട്ടികളിലേക്ക് വിനിമയം ചെയ്യപ്പെടുന്നത്. ഈ വിനിമയം ഒരു തലമുറക്കു നിഷേധിക്കുകയാണ് യഥാര്‍ഥത്തില്‍ ഭരണഘടനാ മൂല്യങ്ങള്‍ പാഠപുസ്തകത്തില്‍നിന്ന് അടര്‍ത്തിമാറ്റുക വഴി ചെയ്യുന്നത്. ക്രമേണ ഒരു തലമുറയില്‍ സ്വതന്ത്ര ചിന്തയില്ലാതാവുകയും ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതെ ഭരണകൂട പ്രവര്‍ത്തനം തുടരാമെന്നതും ഇതിന്റെ സാധ്യതയാണ്.

ഫണ്ട് വെട്ടിച്ചുരുക്കല്‍


ഓരോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വളരാനും മികവുറ്റതാകാനുമുള്ള പശ്ചാത്തലമൊരുക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്. സ്ഥാപനങ്ങള്‍ തുടങ്ങാന്‍ നയരൂപീകരണം നടത്തിയും അതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയും പോഷിപ്പിക്കേണ്ട സര്‍ക്കാര്‍ സാമ്പത്തിക സഹായം വെട്ടിച്ചുരുക്കുന്ന സാഹചര്യമാണുള്ളത്. പൊതു സ്വകാര്യ മേഖലകള്‍ക്ക് ഒരുപോലെ പ്രാധാന്യം നല്‍കുന്നതിനു പകരം സ്വകാര്യ മേഖലയിലേക്ക് വിദ്യാഭ്യാസം പൂര്‍ണമായും വിട്ടുനല്‍കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നീക്കിവയ്ക്കുന്ന തുകയ്ക്ക് ചെറിയ വര്‍ധന ഉണ്ടായെങ്കിലും 2014-15 മുതല്‍ 2019-20 വരെയുള്ള കാലഘട്ടത്തില്‍ നീക്കിവച്ച തുക 4.14 ശതമാനത്തില്‍ നിന്ന് 3.40 ആയി കുറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2013ലാണ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം മികവുറ്റതാക്കി ഗ്രാമീണ മേഖലയിലുള്‍പ്പെടെ സൗകര്യം വര്‍ധിപ്പിക്കാന്‍ ഞഡടഅ പദ്ധതിക്കു രൂപം നല്‍കുന്നത്. അന്നു 2,200 കോടി രൂപ ഇതിനായി നീക്കിവച്ചെങ്കില്‍ ഇന്നത് 397 കോടിയായി ചുരുങ്ങി. മാത്രമല്ല, സ്വകാര്യ മേഖലയ്ക്കു കൂടുതല്‍ അവസരം നല്‍കുകയും കോഴ്‌സുകള്‍ തുടങ്ങാന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. ഉയര്‍ന്ന ഫീസ് നല്‍കി മഹാഭൂരിപക്ഷം വരുന്ന പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്യുകയാണ് അനന്തരഫലം.

കോര്‍പറേറ്റുകള്‍ക്ക് സഹായം


2014 മുതലുള്ള വിദ്യാഭ്യാസ നയത്തെ വിലയിരുത്തി ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ നന്ദിനി സുന്ദര്‍ ചില കാര്യങ്ങള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. ഒരുവശത്ത് പ്രധാനമന്ത്രി 'ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് എമിനന്‍സ്' എന്നു പറയുകയും അതേസമയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്കും നല്‍കേണ്ട 146 മില്യണ്‍ ഡോളര്‍ സഹായം റദ്ദ് ചെയ്യുകയും ചെയ്തു. ശൂന്യതയില്‍ നില്‍ക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ 729 മില്യന്‍ ഡോളര്‍ സഹായം ലഭിക്കുന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പട്ടികജാതി വിഭാഗങ്ങള്‍ക്കും മറ്റു താഴ്ന്ന വിഭാഗത്തില്‍പെട്ടവര്‍ക്കും നല്‍കേണ്ട സ്‌കോളര്‍ഷിപ്പ് തുകയായ 1.255 ബില്യന്‍ ഡോളര്‍ ഇനിയും നല്‍കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട തുക നല്‍കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയാറല്ല. അതായത്, ആ മനോഭാവം പഴയ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ ബാക്കിപത്രമാണ്.
ഫെലോഷിപ്പുകള്‍ ഇല്ലാതാക്കിയും എണ്ണം കുറച്ചും മാനദണ്ഡങ്ങള്‍ ഉയര്‍ത്തിയുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസം ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയാണ്. ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ബി.എസ്.ആര്‍ ഫെലോഷിപ്പ് നിഷേധിക്കപ്പെട്ടു. മൗലാനാ അബുല്‍ കലാം ആസാദ് ഫെലോഷിപ്പിന് വിദ്യാര്‍ഥികളുടെ ഗവേഷണ വിഷയങ്ങളുടെ ഗുണനിലവാരമായിരുന്നു അടിസ്ഥാന യോഗ്യത. ഇതിന് നെറ്റ് അടിസ്ഥാന യോഗ്യതയാക്കി മാറ്റിയതോടെ ആ അവസരവും നഷ്ടപ്പെടുത്തി. നെറ്റ് കേവലം അധ്യാപനത്തിനുള്ള യോഗ്യത മാത്രമാണ്. ഗവേഷണമാണ് പ്രോത്സാഹിപ്പിക്കേണ്ടതെങ്കില്‍ അതിനു ഗുണനിലവാരമാണ് മാനദണ്ഡമായി മാറേണ്ടിയിരുന്നത്.

മിത്തുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍


ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രപുരോഗതി സമൂഹ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യത്തോടു കൂടിയാണ് 1914ല്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനു തുടക്കം കുറിക്കുന്നത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സയന്‍സ് കോണ്‍ഗ്രസില്‍ ജീവിതാവസാനം വരെ പങ്കെടുക്കുകയും അതിലേക്ക് വിദേശികളെ ക്ഷണിക്കുകയും ചെയ്തു. 2013ലെ നൂറാം ശാസ്ത്ര കോണ്‍ഗ്രസിന്റെ തീം 'ശാസ്ത്രപുരോഗതി ഭാവിഇന്ത്യക്ക്' എന്നതായിരുന്നു. എന്നാല്‍ ഏഴു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ രൂപവും ഭാവവും വിഷയങ്ങളും മാറി. സയന്‍സിനു പകരം ചര്‍ച്ച ചെയ്യപ്പെട്ടത് പുരാതനമായ മിത്തുകളായിരുന്നു.


ആധുനിക ശാസ്ത്രത്തിന്റെ മുഖമായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും ഐസക് ന്യൂട്ടന്റെയും സംഭാവനകള്‍ അവഹേളിക്കപ്പെട്ടു. മിത്തുകള്‍ ശാസ്ത്രമാണെന്നു സ്ഥാപിക്കാന്‍ വെമ്പല്‍കൊള്ളുന്ന സ്‌പോണ്‍സേഡ് പ്രോഗ്രാമായി 2019ലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറുകയായിരുന്നു. വൈകാരികതയെ, വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി വസ്തുതകള്‍ക്ക് നിരക്കാത്ത പേപ്പറുകളാണ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടത്. ശാസ്ത്ര സാങ്കേതികതയെ നിര്‍മിച്ചെടുക്കേണ്ട ഭരണകൂടം അയുക്തിയെ വിതരണം ചെയ്തു.
വേണ്ടത്ര സൗകര്യങ്ങളും സ്വാതന്ത്ര്യവും വൈവിധ്യവും നിലനിര്‍ത്തി കൂടുതല്‍ പേരെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. രാജ്യത്തിന്റെ പ്രതിരോധത്തിനു വര്‍ധിച്ച തുക നീക്കിവയ്ക്കുമ്പോള്‍ അതുപോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് വിദ്യാഭ്യാസ മേഖലയെന്നത് ഓര്‍ക്കണം. അറിവ് ആയുധമാകുന്ന നവലോകത്ത് ആ സാധ്യത ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യയെ ആര്‍ക്കും തകര്‍ക്കാനാവില്ല.


(കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് മെംബറാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago