തെരുവില്‍ അലയുന്നവരെ സംരക്ഷിക്കല്‍ സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി
കോഴിക്കോട്: തെരുവില്‍ അലയുന്നവരെ സംരക്ഷിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് ഗതാഗത എ.കെ ശശീന്ദ്രന് പറഞ്ഞു.
ഇത്തരം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലൂടെയാണ് 'തെരുവിലെ മക്കള്‍' ചാരിറ്റി മാതൃകയാകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തെരുവിലെ മക്കള്‍ ചാരിറ്റി ഇന്ത്യയുടെ ധനശേഖരണാര്‍ഥം നടത്തിയ സ്ട്രീറ്റ്ലൈറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഈ വര്‍ഷത്തെ ജീവകാരുണ്യ മാധ്യമ അവാര്‍ഡ് അജീഷ് അത്തോളിക്ക് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ സമ്മാനിച്ചു. ഗായിക ആര്യനന്ദയെയും ആദരിച്ചു. സംഘടന സംസ്ഥാന പ്രസിഡന്റ് ജാഫറലി പാതിരിപ്പാല അധ്യക്ഷനായി. എം.എന്‍ കാരശ്ശേരി, കാനേഷ് പൂനൂര്, എ.പി അബ്ദുല്‍ വഹാബ്, ഫൈസല്‍ എളേറ്റില്‍, ജലീല്‍ ചാലിയം സംസാരിച്ചു.
ട്രഷറര്‍ ബഷീര്‍ പാടത്തൊടി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ റഹീന സി. കൊളത്തറ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."