സ്വര്‍ണക്കടത്ത്: കോണ്‍സുലേറ്റ് വാഹനം കസ്റ്റഡിയിലെടുക്കും
കൊച്ചി: നയതന്ത്ര ബാഗേജില്‍ വിമാനത്താവളത്തിലെത്തിക്കുന്ന സ്വര്‍ണം കോണ്‍സുലേറ്റ് വാഹനത്തില്‍ കൊണ്ടുപോയെന്ന് കസ്റ്റംസ് കണ്ടെത്തി.
സ്വപ്നയാണ് മൂന്നിലേറെ തവണ കോണ്‍സുലേറ്റ് വാഹനം ഇതിനുപയോഗിച്ചതായി കണ്ടെത്തിയത്. ഇതനുസരിച്ച് ഈ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചു.
നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കണമെങ്കില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഉള്‍പ്പെടെ അനുമതി ആവശ്യമാണ്.
കേസിലെ രണ്ടാം പ്രതി സ്വപ്ന കേരളത്തിനു ലഭിച്ച പ്രളയ ദുരിതാശ്വാസ ഫണ്ടിലും തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.
ദുരിതബാധിതര്‍ക്ക് വീടുവയ്ക്കാന്‍ യു.എ.ഇയിലെ സന്നദ്ധ സംഘടന നല്കിയ 20 കോടിയില്‍നിന്ന് ലക്ഷക്കണക്കിനു രൂപ വെട്ടിച്ചെന്നാണ് വിവരം.
സ്വപ്നയുടെ അക്കൗണ്ടിലെത്തിയ രണ്ടുലക്ഷം ഡോളറിനെപ്പറ്റി കൂടുതല്‍ അന്വേഷിക്കുന്നുണ്ട്.
1.35 ലക്ഷം ഡോളറാണ് എത്തിയതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ഇതല്ലാതെ 50,000 ഡോളറിന്റെ കണക്കും സ്വപ്ന പറയുന്നുണ്ട്.
കോടിക്കണക്കിനു രൂപ കൈയില്‍ വന്നപ്പോള്‍ ഇത് ബാങ്കില്‍ ഇടാനാണ് ശിവശങ്കറിന്റെ സഹായം തേടിയതും അക്കൗണ്ടന്റിന്റെയും തന്റെയും പേരില്‍ അക്കൗണ്ട് തുടങ്ങിയതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."