HOME
DETAILS

മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള ധര്‍മയുദ്ധം: ഹൈബി ഈഡന്‍

  
backup
April 16 2019 | 07:04 AM

%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%95

കൊച്ചി: മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള ധര്‍മയുദ്ധമാണ് ഈ തെരഞ്ഞെടുപ്പെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍. വാഹന പര്യടനത്തിന്റെ ഭാഗമായി കടവന്ത്രയില്‍ നല്‍കിയ സ്‌നേഹ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഫാസിസ്റ്റ്് ശക്തികളെ അധികാരത്തില്‍ നിന്നും തൂത്തെറിയേണ്ട ബാധ്യത നമ്മുക്കുണ്ട്. വര്‍ഗീയതയും അഴിമതിയും രാജ്യത്തെ നശിപ്പിക്കും. വര്‍ഗീയതയുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരും, ജനങ്ങളുടെ വിശ്വാസങ്ങളെപോലും തകര്‍ക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരും മതേതര സമൂഹത്തിന് ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള ധര്‍മയുദ്ധമാണ് ഈ തെരഞ്ഞെടുപ്പ്. ഹൈബി ഈഡന്‍ വ്യക്തമാക്കി. രാജ്യം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തില്‍ യു.ഡി.എഫിനോടൊപ്പം അണിചേരുവാന്‍ ഹൈബി ഈഡന്‍ ആഹ്വാനം ചെയ്തു.
ഓശാന ഞായറായ ഇന്ന് രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പം പൊറ്റക്കുഴി പള്ളിയില്‍ എത്തി ആരാധനയില്‍ പങ്കുകൊണ്ടു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നല്‍കിയ കണിക്കൊന്നപ്പൂ സ്വീകരിച്ചു ഏവര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് 8മണിയോടെ ആരംഭിച്ച പര്യടനം കടവന്ത്ര, നെട്ടൂര്‍, കളമശ്ശേരി മേഖലകളില്‍ പര്യടനം നടത്തി. കത്രിക്കടവില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത വാഹനപര്യടനം എളംകുളം, ജവഹര്‍ നഗര്‍, പഞ്ചായത്ത് ജംഗ്ഷന്‍ മേഖലകളെ ആവേശം കൊള്ളിച്ച് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ കടവന്ത്രയില്‍ എത്തിച്ചേര്‍ന്നു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, പി.ടി തോമസ് എം.എല്‍.എ എന്നിവരോടൊപ്പമായിരുന്നു പ്രചരണം.
ജനങ്ങളുടെ സ്‌നേഹോഷ്മളമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പനമ്പിള്ളി നഗറിലേക്ക്. മുന്‍ കൗണ്‍സിലര്‍ തങ്കരാജിന്റെ വസതിക്ക് സമീപം കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്വീകരണം. കൊച്ചു കടവന്ത്രയില്‍ പ്രദേശവാസികളുടെയും വ്യാപാരികളുടേയും അത്യുജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങി തേവര ഗുരുസിംഗ് സഭയുടെ ഗുരുദ്വാരയിലേക്ക്. പഞ്ചാബിന്റെ വിളവെടുപ്പ് ഉത്സവമായ ബൈസാഖി ഉത്സവത്തില്‍ പങ്കു ചേര്‍ന്ന് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥന നടത്തി. വിശ്വാസികളുടെ കൂടെ ഉച്ചഭക്ഷണവും കഴിച്ച് അല്‍പനേരം ഗുരുദ്വാരയില്‍ സമയം ചിലവഴിച്ച ശേഷം വൈറ്റിലയിലേക്ക്.
ചെട്ടിച്ചിറ, നീലാമുറി, ചമ്പക്കര, ജനത ജങ്ഷന്‍ തുടങ്ങിയ മേഖലകളിലെ ഉജ്ജ്വലമായ സ്വീകരണത്തിന് ശേഷം വൈറ്റിലയിലെ ഇലക്ഷന്‍ പ്രചാരണയോഗത്തിലേക്ക്. എം.പി എ.കെ ആന്റണി യോഗത്തില്‍ സംസാരിച്ചു. വൈറ്റിലയിലെ യോഗത്തിന് ശേഷം കളമശ്ശേരിയിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചു പര്യടനം പൂര്‍ത്തിയാക്കി .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  33 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  35 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago