സ്വര്‍ണം കവര്‍ന്ന കേസ്: അന്വേഷണം ബസ് കവര്‍ച്ചാ സംഘത്തിലേക്കും
കോഴിക്കോട്: ഹാള്‍മാര്‍ക്ക് ചെയ്യാന്‍ കൊണ്ടുവരുന്നതിനിടെ അരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. സമാനമായ ബസ് കവര്‍ച്ചാ കേസുകളും സി.സി.സി.ടി ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് അന്വേഷണ ചുമതലയുള്ള കസബ പൊലിസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ആറിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കും. ബസ് നിര്‍ത്തിയ ആറു സ്റ്റോപ്പുകളുടെ പരിസരങ്ങളിലെ കടകളിലും മറ്റുമുള്ള സി.സി.ടി.വി കാമറകളാണ് പരിശോധിക്കുന്നത്.
ബസില്‍ നിന്ന് ഇറങ്ങുന്നവരുടെ ദൃശ്യങ്ങള്‍ ഇവിടുത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. പ്രധാനമായും ബസ് കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന ഇതരസംസ്ഥാനക്കാരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 18ന് രാവിലെ 8.35ന് രാമനാട്ടുകരയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് യാത്രക്കിടെയാണ് 1.68 കിലോ ഗ്രാം സ്വര്‍ണം കവര്‍ന്നത്. രാമനാട്ടുകരിയിലെ മുബാറക് ജ്വല്ലറി ജീവനക്കാരന്‍ അബ്ദുല്‍ ഗഫൂര്‍ ചിന്താവളപ്പിലെ സ്ഥാപനത്തിലോക്ക് ഹാള്‍മാര്‍ക്ക് ചെയ്യാനായി കൊണ്ടുപോകുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് സ്വര്‍ണം നഷ്ടമാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."