HOME
DETAILS

മുക്കത്തെ ട്രാഫിക് പരിഷ്‌കരണം; ബുധനാഴ്ച മുതല്‍ ട്രയല്‍റണ്‍

  
backup
July 18 2016 | 20:07 PM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d

 



മുക്കം: ടൗണിലെ ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി നടപ്പാക്കുന്ന പരിഷ്‌കരിച്ച ട്രാഫിക് സംവിധാനത്തിന്റെ ട്രയല്‍റണ്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് നഗരസഭയും പൊലിസും ചേര്‍ന്നു നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം ഓഗസ്റ്റ് ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നതെങ്കിലും വരുന്ന 20ന് പരീക്ഷണ ഓട്ടം തുടങ്ങും.
ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 10 ദിവസം ട്രയല്‍റണ്‍ നടക്കുന്നത്. ഈ ദിവസത്തിനകം യാത്രക്കാരും ഡ്രൈവര്‍മാരും പരിഷ്‌കരണം പൂര്‍ണ തോതില്‍ പഠിക്കുമെന്നാണ് നഗരസഭാ അധികൃതര്‍ കരുതുന്നത്. പുതിയ പരിഷ്‌കരണം വരുന്നതോടെ അഭിലാഷ് ജങ്ഷനില്‍ മാത്രമേ കാര്യമായി ഗതാഗത തടസമുണ്ടാകാന്‍ സാധ്യതയുള്ളൂ. എന്നാല്‍ കോഴിക്കോട് ഭാഗത്തു നിന്നുവരുന്ന വാഹനങ്ങള്‍ അതേദിശയില്‍ തന്നെ സ്റ്റാന്‍ഡിലേക്ക് പോകുന്നതിനാല്‍ അവിടെ ഗതാഗത തടസമുണ്ടാവില്ലന്നാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും നഗരസഭയും കണക്കുകൂട്ടുന്നത്. പ്രധാനമായും ബസുകളുടെ പോക്കുവരവിലാണ് കാര്യമായ മാറ്റം വരുന്നത്. മുക്കത്തേക്ക് വരുന്ന എല്ലാ ബസുകളും അഭിലാഷ് ജങ്ഷന്‍ വഴി ടൗണിലെ ആലിന്‍ചുവട്ടിലൂടെ തന്നെ വരികയും കോഴിക്കോട് ഭാഗത്തേക്കും തിരുവമ്പാടി, കൂടരഞ്ഞി, താമരശ്ശേരി, ചേന്ദമംഗല്ലൂര്‍ ഭാഗങ്ങളിലേക്കും പോകുന്നവ പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുകയും ചെയ്യണം. ഇതിനിടയില്‍ കെ.ഡി.സി ബാങ്കിന്റെ മുന്നില്‍ സ്റ്റോപ്പ് അനുവദിക്കും.
അരീക്കോട് ഭാഗത്തേക്ക് കാരശ്ശേരി ജങ്ഷന്‍ വഴി പോകുന്ന ബസുകളെല്ലാം പുതിയ ബസ് സ്റ്റാന്‍ഡിലാണ് പ്രവേശിക്കേണ്ടത്. ഇവയ്ക്ക് പഴയ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ സ്റ്റോപ്പുണ്ടാകുമെങ്കിലും ഇവിടെ പ്രവശനമില്ല. കച്ചേരി ഭാഗത്തു നിന്നുവരുന്ന ബസുകളും പി.സി ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അഭിലാഷ് ജങ്ഷനിലൂടെ തന്നെ അങ്ങാടിയില്‍ പ്രവേശിക്കണം. എല്ലാ ബസുകളും പുറത്തു പോകേണ്ടത് ബൈപ്പാസിലൂടെയാണ്. ടൗണില്‍ വാഹന ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്ന ഉന്തുവണ്ടിക്കച്ചവടം വില്ലേജ് ഓഫിസ് പരിസരത്തേക്കും നാലുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് സംസ്ഥാന പാതയോരത്തേക്കും മാറ്റും.
നടപ്പാതയും റോഡും കൈയേറിയുള്ള കച്ചവടം തീര്‍ത്തും ഒഴിവാക്കും. പാര്‍ക്കിന് ചുറ്റും കച്ചവടങ്ങളും പരസ്യം പ്രദര്‍ശിപ്പിക്കലും കൊടി-തോരണങ്ങളുമൊന്നും അനുവദിക്കില്ല. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ ലോറികളും ടിപ്പര്‍ ലോറികളും സിറ്റിയില്‍ പ്രവേശിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ സമഗ്ര ട്രാഫിക് പരിഷ്‌കാരമാണ് നിവലില്‍ വരുന്നത്. കൂടാതെ വയലില്‍ മമ്മദ് ഹാജി റോഡ്, ഓര്‍ഫനേജ് റോഡ്, പി.സി റോഡ് എന്നിവ വണ്‍വേ ട്രാഫിക് സിസ്റ്റത്തിലാക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  34 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  36 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago