HOME
DETAILS

മാസിഡോണിയ പാര്‍ലമെന്റില്‍ കൈയാങ്കളി: 102 പേര്‍ക്ക് പരുക്ക്

  
backup
April 28, 2017 | 10:52 PM

%e0%b4%ae%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a1%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2


സ്‌കോപ്‌ജെ: മാസിഡോണിയന്‍ പാര്‍ലമെന്റിലുണ്ടായ സംഘര്‍ഷത്തില്‍ 100ലേറെ പേര്‍ക്ക് പരുക്കേറ്റു. പ്രക്ഷോഭകര്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി എം.പിമാരെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനാണ് ഇന്നലെ പാര്‍ലമെന്റ് ചേര്‍ന്നത്. പ്രക്ഷോഭകരില്‍ ഏറെയും മുഖം മറച്ചാണ് എത്തിയത്. പാര്‍ലമെന്റിനു പുറത്ത് കനത്ത പൊലിസ് സന്നാഹവും കവചിത വാഹനങ്ങളും ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.
102 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എം.പിമാരും പൊലിസുകാരും ഇതില്‍ ഉള്‍പ്പെടും.
ദേശീയഗാനം ആലപിച്ച്, ദേശീയ പതാകയുമായെത്തിയ പ്രക്ഷോഭകര്‍ പാര്‍ലമെന്റിലെ സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തു. തുടര്‍ന്ന് പാര്‍ലമെന്റ് ഹാളിലെത്തി എം.പിമാരെ തല്ലി. പ്രതിപക്ഷ നേതാവും സോഷ്യല്‍ ഡെമോക്രാറ്റ്‌സ് (എസ്.ഡി.എസ്.എം) പ്രതിനിധിയുമായ സൊറാന്‍ സയേവിന്റെ മൂക്കിനും മുഖത്തും പരുക്കേറ്റു. പാര്‍ലമെന്റ് പ്രസ് റൂമിലെ കസേരകള്‍ പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. ബാല്‍ക്കണിയില്‍ നിന്ന് വനിതാ എം.പിമാര്‍ അടക്കം ചാടി രക്ഷപ്പെടാനും ശ്രമിച്ചു.
10 എം.പിമാര്‍ക്കും നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റതായി ആഭ്യന്തര മന്ത്രി അഗിം നുഹിയു പറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമായതായി പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കളിച്ചു, ഓസ്‌ട്രേലിയക്ക് വമ്പൻ തിരിച്ചടി; ഇന്ത്യക്ക് പരമ്പര

Cricket
  •  a month ago
No Image

യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ ലഭിക്കുമോ? | Uae Visa On Arrival

uae
  •  a month ago
No Image

വിംസീ ജന്മശതാബ്ദി പുരസ്കാരം പി. മാളവികക്ക്

Others
  •  a month ago
No Image

വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗണഗീതം: ഭരണഘടനാതത്വങ്ങളുടെ ലംഘനം, ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്ക് റെയില്‍വേ കുടപിടിക്കുന്നുവെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

70 മുതൽ 80 മിനിറ്റ് കൊണ്ട് ഖത്തറിൽ നിന്ന് ബഹ്റൈനിലേക്ക്; ഖത്തർ - ബഹ്‌റൈനെൻ ഫെറി സർവിസ്; നിങ്ങളറിയേണ്ടതെല്ലാം

qatar
  •  a month ago
No Image

ഷാർജ ബുക്ക് ഫെയർ 2025: പുതിയ പുസ്തകങ്ങൾക്കായി 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  a month ago
No Image

തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നത്? നാടുമുഴുവന്‍ മെഡി.കോളജുകള്‍ തുടങ്ങിയിട്ട് കാര്യമില്ല: രൂക്ഷ വിമര്‍ശനവുമായി ഡോ. ഹാരിസ്

Kerala
  •  a month ago
No Image

രണ്ടുതവണ യാത്രക്കാരെ കയറ്റിയിട്ടും പുറപ്പെടാനായില്ല: തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

Kerala
  •  a month ago
No Image

ദുബൈ: മഴക്കാലത്ത് വൈദ്യുതി തടസം ഒഴിവാക്കാം: ചെയ്യേണ്ട 6 കാര്യങ്ങൾ വ്യക്തമാക്കി DEWA

uae
  •  a month ago
No Image

കേരള മുഖ്യമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ച്‌ യു.എ.ഇ മന്ത്രി ശൈഖ് നഹ്‌യാൻ

uae
  •  a month ago