സഊദി കാലാവസ്ഥ പ്രവചനം ഇനി 'മതീര്‍'ന്റെ ചുമലില്‍; അറബ് ലോകത്ത് ആദ്യം
റിയാദ്: സഊദിയില്‍ ഇനി കാലാവസ്ഥാ പ്രവചനം നടത്തുക 'മതീര്‍'.
അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ നിരീക്ഷണ കേന്ദ്രമായ 'മതീര്‍' സഊദിയുടെ ഓരോ മേഖലയും പരിശോധന നടത്തി അടുത്ത അഞ്ചു ദിവസത്തെ കാലാവസ്ഥാ വിവരങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെടുത്തിയ കേന്ദ്രങ്ങളിലെക്ക് കൈമാറുന്ന ഹൈടെക്ക് സംവിധാനമായാണ്.
ഇത്തരത്തിലുള്ള ഏറ്റവും നൂതനവും അത്യാധുനികവുമായ ഹൈടെക്ക് സംവിധാനം അറബ് മേഖലയില്‍ തന്നെ ആദ്യമായാണ്.
മതീര്‍ വിവരങ്ങള്‍ രാജ്യത്തെ 286 സെക്രട്ടറിയേറ്റുകളിലും മുനിസിപ്പാലിറ്റികളിലും കൈമാറുന്നതിനാല്‍ പ്രാദേശികമായും ദേശീയ ദേശീയ തലത്തിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇതുവഴി സാധിക്കും.
അന്തരീക്ഷത്തിലെ കാലാവസ്ഥാ വ്യതിയാനമാണ് മതീര്‍ അഞ്ചു ദിവസം മുന്‍പേ നേരത്തെ തന്നെ കണ്ടെത്തി വിവരങ്ങള്‍ നല്‍കുന്നത്. മഴ, മഞ്ഞുവീഴ്ച്ച, പൊടിക്കാറ്റ്, വെള്ളപ്പൊക്കം, കനത്ത കാറ്റ്, ഉഷ്ണക്കാറ്റ്, കടുത്ത ചൂട് തുടങ്ങി വിവിധ കാലാവസ്ഥാ വ്യതിയാനം നേരത്തെ കണ്ടെത്തി അറിയിക്കുകയാണ് മതീര്‍ ചെയ്യുക.
കൂടാതെ, അന്തരീക്ഷ താപനില, കാറ്റിന്റെ വേഗം, ദിശ, മഴയുടെ തോത്?, മൂടല്‍മഞ്ഞ്, മേഘം, ഹ്യുമിഡിറ്റി തുടങ്ങിയവയും വളരെ കൃത്യമായി അഞ്ചുദിവസം മുന്‍പേ അറിയാനാകും. ഇതോടൊപ്പം ഇടിമിന്നലിന്റെയും മറ്റും ദിശയും തീവ്രതയും റഡാറുകള്‍ ഉപയോഗിച്ചും കണ്ടെത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."