ശ്രീശാന്തിന്റെ വിലക്ക്: ബി.സി.സി.ഐ അധ്യക്ഷനെ കക്ഷിചേര്‍ക്കും
കൊച്ചി: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്കിനെതിരേ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്കിയ ഹരജിയില്‍ ബി.സി.സി.ഐയുടെ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായിയെ കക്ഷി ചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടു. സമിതിയംഗങ്ങളായ വിക്രം ലിമായെ, ഡോ. രാമചന്ദ്ര ഗുഹ, ഡയാന എഡുല്‍ജി എന്നിവരെയും ഹൈക്കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. ശ്രീശാന്തിന്റെ അപേക്ഷ അനുവദിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഹരജി പരിഗണനയ്ക്കെടുത്തപ്പോള്‍ ശ്രീശാന്തിനു പറയാനുള്ളതു കേള്‍ക്കാന്‍ അവസരം നല്കാത്തതെന്തെന്നു ഹൈക്കോടതി ചോദിച്ചു. എന്നാല്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിന് മാറ്റമില്ലാത്തതിനാല്‍ വിഷയം പുനഃപരിശോധിക്കാന്‍ വ്യവസ്ഥയില്ലെന്നാണ് ബി.സി.സി.ഐയുടെ അഭിഭാഷകന് മറുപടി നല്‍കിയത്. ഇതിനിടെ അച്ചടക്ക സമിതി നിയമാനുസൃതമുള്ള അന്വേഷണം നടത്തിയില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."