പറമ്പിക്കുളത്ത് നിര്‍മാണം പൂര്‍ത്തീകരിക്കാത്ത വീടുകള്‍ നിരവധി
പറമ്പിക്കുളം: പറമ്പിക്കുളത്ത് നിര്‍മാണം പൂര്‍ത്തീകരിക്കാത്ത വീടുകള്‍ നിരവധി. പൂര്‍ത്തീകരിച്ചതായുള്ള മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം . തേക്കടി, അല്ലി മൂപ്പന്, 30 ഏക്കര്‍, സുങ്കം, എര്‍ത്ത് ഡാം, പൂപ്പാറ എന്നീ കോളനികളിലാണ് നിര്‍മാണം പൂര്‍ത്തീകരിക്കാത്ത 100ല്‍ അധികം വീടുകള്‍ ഉള്ളത്. ഫണ്ട് ലഭ്യമാക്കുന്നതിലെ അപാകതയാണ് ഇതിനു പ്രധാന കാരണമെന്ന് ആദിവാസികള്‍ പറയുന്നു. മണല്‍, ഇഷ്ടിക, കരിങ്കല്ലുകള്‍ , സിമന്റ് എന്നിവ ഉള്‍പ്പെടെ എത്തണമെങ്കില്‍ പറമ്പിക്കുളം മലകയറുന്നതിന് വന്‍ തുകയാണ് വാങ്ങുന്നത്.
വന്‍ തുക നല്കി മണല്‍ ഉള്‍പ്പെടെ എത്തിച്ചാലും വീട് നിര്‍മാണം ഏറ്റെടുത്ത ഏജന്‍സി കൃത്യമായി വീടുകള്‍ നിര്‍മിച്ച് നല്കാത്തതിനാല് കോളനിവാസികള്‍ നിര്‍മ്മാണം പാതിയായ വീടുകള്‍ക്ക് സമീപം കുടില്‍ കെട്ടിയാണ് വസിക്കുന്നതെന്ന് അല്ലിമൂപ്പന്‍ കോളനിവാസികള്‍ പറയുന്നു. എര്‍ത്ത് ഡാം റോഡ് തകര്‍ന്നതിനാല്‍ എര്‍ത്ത് ഡാം കോളനി, പൂപ്പാറ കോളനി എന്നിവിടങ്ങളിലെ 61 വീടുകള്‍ പ്രളയത്തിനു ശേഷം നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. ആദിവാസി മേഖലയിലെ എല്ലാ വീടുകളും നിര്‍മാണം പൂര്‍ത്തീകരിച്ചതായി എ.കെ. ബാലന്റെ പ്രസ്താവന കോളനികള്‍ നേരില്‍ കണ്ട് വിലയിരുത്തിയതിനു ശേഷം നല്‍കണമെന്നാണ് ആദിവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."