സ്വാമി അഗ്‌നിവേശിനു നേരെ സംഘപരിവാര്‍ ആക്രമണം: വസ്ത്രങ്ങള്‍ വലിച്ചുകീറി മര്‍ദിച്ചു
റാഞ്ചി: സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനു നേരെ സംഘപരിവാര്‍ ആക്രമണം. ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.
ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
പ്രവര്‍ത്തകര്‍ സ്വാമി അഗ്‌നിവേശിനെ കരിങ്കൊടി കാണിക്കുകയും ജയ്ശ്രീരാം വിളികളുമായി ആക്രമിക്കുകയുമായിരുന്നു.
അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി. മര്‍ദിക്കുകയും ചെയ്തു.
റാഞ്ചിയില്‍ നിന്നും 365 കിലോ മീറ്റര്‍ അകലെയുള്ള സ്ഥലത്ത് ഒരു ഹോട്ടലില്‍ നിന്നും അദ്ദേഹം ഇറങ്ങിവരുമ്പൊഴാണ് പ്രവര്‍ത്തകര്‍ ചാടിവീണ് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്.
സംഭവം നടക്കുമ്പോള്‍ പൊലിസുകാര്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ല.
ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ഇന്നലെ ഉച്ചയോടെയാണ് സ്വാമി പാകൂരിലെത്തിയത്. അമ്പും വില്ലുമേന്തിയ ഗോത്രവര്‍ഗ നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ പിടിച്ച് വലിച്ചിഴയ്ക്കാനും അക്രമികള്‍ ശ്രമിച്ചു. സംഘര്‍ഷത്തിനിടെ നേരിയ പരുക്കേറ്റ അഗ്‌നിവേശിനെ പിന്നീട് ഗോത്ര നേതാക്കള്‍ ആശുപത്രിയിലേക്ക് മാറ്റി.
തന്നെ ആക്രമിക്കാനുണ്ടായതിന്റെ കാരണം അറിയില്ലെന്ന് അഗ്‌നിവേശ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Activist Swami Agnivesh was thrashed, allegedly by BJP Yuva Morcha workers in Jharkhand's Pakur, earlier today. More details awaited. pic.twitter.com/59kqoV9uj4
— ANI (@ANI) July 17, 2018
താനൊരു സമാധാനകാംഷിയാണെന്നും ഏത് തരത്തിലുള്ള അക്രമങ്ങള്‍ക്കും താന്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അവരോട് സംസാരിക്കാന്‍ തയാറായിരുന്നു. പക്ഷെ അക്രമികള്‍ അതിനു തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."