വരണ്ടുണങ്ങി വിഷ്ണുമംഗലം പുഴ; വടകരയിലേക്കുള്ള കുടിവെള്ളം മുടങ്ങും
നാദാപുരം: വടകരയിലേക്ക് കുടിവെള്ള വിതരണം ചെയ്യുന്ന വിഷ്ണുമംഗലം പുഴ വരണ്ടു. രണ്ടു ദിവസം തുടര്‍ച്ചയായി പമ്പ് ചെയ്യാനുള്ള വെള്ളം പുഴയില്‍ ഇല്ലാതായതോടെ ഏത് സമയവും പമ്പിങ് നിലയ്ക്കുമെന്ന സ്ഥിതിയിലാണ്. പുഴയില്‍ നാലു മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് ബണ്ടില്‍ വെള്ളം തടഞ്ഞു നിര്‍ത്തിയാണ് പമ്പിങ് നടത്തിയിരുന്നത്.
പുറമേരിയിലെ ട്രീറ്റ്മെന്റില്‍ പ്ലാന്റിലെത്തിച്ചു ശുദ്ധീകരിച്ച ശേഷം പൈപ്പുവഴി വെള്ളം വടകരയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കനത്ത വേനലില്‍ പുഴയുടെ മറ്റ് ഭാഗങ്ങള്‍ വറ്റി വരണ്ടതും നീരൊഴുക്ക് കുറഞ്ഞതുമാണ് വെള്ളം കുറയാനിടയാക്കിയത്. അശാസ്ത്രീയ നിര്‍മാണ രീതി പുഴയുടെ സ്വാഭാവികത നഷ്ടപ്പെടുത്തിയതായി നാട്ടുകാര്‍ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. ബണ്ടിന്റെ മുകള്‍ ഭാഗത്ത് അടിഞ്ഞു കൂടുന്ന ചെളിയും മണ്ണും പുഴയുടെ ആഴം കുറയ്ക്കുകയും ജല സംഭരണ ശേഷി വന്‍തോതില്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇരുകരകളിലെയും ജലവിതാനം ഓരോ വര്‍ഷവും താഴുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."