HOME
DETAILS

നോട്ട് നിരോധനം 50 ലക്ഷം പേരുടെ തൊഴില്‍ ഇല്ലാതാക്കിയെന്ന് പുതിയ റിപ്പോര്‍ട്ട്

  
backup
April 17 2019 | 04:04 AM

five-million-employment-opportunities-reduced-since-17-04-2019


ബംഗളൂരു: ഉയര്‍ന്നമൂല്യമുള്ള നോട്ടുകളുടെ നിരോധനം രാജ്യത്തിന്റെ തൊഴില്‍മേഖലയ്ക്കുണ്ടാക്കിയ തളര്‍ച്ച വ്യക്തമാക്കി പുതിയ അന്വേഷണ റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ- 2019 എന്ന പേരില്‍ അസീം പ്രേജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്റ്റെയ്‌നബ്ള്‍ എംപ്ലോയ്‌മെന്റ് ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. സമൂഹത്തില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും അനൗദ്യോഗികവും അസംഘടിതവുമായ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് കൂടുതല്‍ ജോലി നഷ്ടമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്‍ഡ്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) സര്‍വെ വിവരങ്ങളനുസരിച്ചാണ് സര്‍വകലാശാല റിപ്പോര്‍ട്ട്. 1,60,000 വീടുകളില്‍ ഓരോ നാലു മാസങ്ങള്‍ക്കിടയിലുമാണ് സര്‍വ്വെ നടത്തിയിട്ടുള്ളത്. 2016 നവംബറിലാണ് 500, 1,000 രൂപയുടെ നോട്ടുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിരോധിക്കുന്നത്. ഇതിനു ശേഷം ലക്ഷക്കണക്കിന് ജോലി നഷ്ടമായെന്നാണ് റിപ്പോര്‍ട്ട് രേഖകള്‍ നിരത്തി വ്യക്തമാക്കുന്നത്. 2018ല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ആറുശതമാനമായി ഉയര്‍ന്നു. 2000 മുതല്‍ 2010 വരെയുള്ള പത്തുവര്‍ഷത്തില്‍ ഉണ്ടായ നിരക്കിന്റെ ഇരട്ടിയാണിത്.

ഔദ്യോഗിക കണക്കുകള്‍ പറയുന്ന നാഷനല്‍ സാംപിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്റെ (എന്‍.എസ്.എസ്.ഒ) തൊഴിലില്ലായ്മ സംബന്ധിച്ച സര്‍വെ ഫലം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നോട്ട് നിരോധനം തൊഴില്‍മേഖലയെ തളര്‍ത്തിയെന്നു വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മ രാജ്യത്തെ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കായ 6.1 ശതമാനത്തിലെത്തിയതായാണ് പറയുന്നത്.

20നും 24 നും ഇടയ്ക്കു പ്രായമുള്ളവര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ളത്. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നു വിലയിരുത്തുന്ന റിപ്പോര്‍ട്ട്, നഗരഗ്രാമ, സ്ത്രീപുരുഷ ഭേദമന്യേ എല്ലാ വിഭാഗങ്ങളിലും തൊഴില്‍ നഷ്ടമുണ്ടായതായും എടുത്തുപറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago
No Image

പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

Kerala
  •  2 months ago
No Image

 'നടക്കുന്നത് അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചരണം' മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന് ന്യായീകരണവുമായി എ.കെ ബാലന്‍ 

Kerala
  •  2 months ago
No Image

ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം 'പരിമിത'മെന്ന്; വ്യോമാക്രമണവും വ്യാപകം

International
  •  2 months ago