പുരാവസ്തു ഖനനത്തില്‍ കണ്ടെത്തിയത് അതിപുരാതന നഗരിയും മസ്ജിദും
റിയാദ്: സഊദിയില്‍ നടത്തിയ പുരാവസ്തു ഖനനത്തില്‍ അതിപുരാതന കാലത്തെ മസ്ജിദും അനുബന്ധ വസ്തുക്കളും കണ്ടെത്തി. സഊദിയിലെ റിയാദ് പ്രവിശ്യയിലെ ദവാദ്മിക്ക് സമീപം ഹില്ലിത്തില്‍ നടത്തിയ പുരാവസ്തു ഗവേഷണത്തിലാണ് ഇവ കണ്ടെത്തിയത്. സഊദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
അതിപുരാതനമായ നഗരിയും അതോടനുബന്ധിച്ച് ജനവാസ കേന്ദ്രത്തിന്റെ മധ്യത്തിലായി വലിയ മസ്ജിദും ഉണ്ടായതായാണ് വിലയിരുത്തുന്നത്. ഹില്ലിത്ത് ആര്‍ക്കിയോളജിക്കല്‍ മേഖലയിലെ ആദ്യസീസണ്‍ ഉദ്ഖനനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ഉമവി കാലം മുതല്‍ അബ്ബാസി യുഗത്തിന്റെ ആദ്യം വരെയുള്ളതാണ് ഇവിടെ കണ്ടെത്തിയ വസ്തുക്കളെന്നാണ് അനുമാനം. സഊദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവിടെ ഖനനവും പഠനവും ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."