HOME
DETAILS
MAL
ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
backup
July 18 2016 | 21:07 PM
പെരിന്തല്‍മണ്ണ: അനുദിനം രൂക്ഷമാകുന്ന ഗതാഗതക്കുരുക്കില്‍ പെരിന്തല്‍മണ്ണ നഗരം വീര്‍പ്പുമുട്ടുന്നു. മാനത്തുമംഗലം ബൈപാസിലും ഊട്ടി റോഡിലും ഒരുപോലെ കുരുക്കായത് യാത്രക്കാരെ വലക്കുന്നുണ്ട്.
നഗരത്തിലെ ര@ണ്ട് പ്രധാന സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചേരാനുള്ള വഴിയാണ് ഇവ രണ്ട@ും. പാലക്കാട് റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ ജില്ലാ ആശുപത്രിക്ക് മുന്നിലുള്ള ഇടവഴിയിലൂടെ ഊട്ടി റോഡിലെ മൗലാന ജങ്ഷനിലേക്ക് പ്രവേശിക്കുന്നത് കാരണം ഇവിടെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പലപ്പോഴും കാല്‍നട യാത്രപോലും ദുസ്സഹമാകുന്നു.
മൗലാന ജങ്ഷനില്‍ ട്രാഫിക് പൊലിസിന്റെ സേവനം ലഭ്യമാക്കണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികാരികള്‍ അലംഭാവം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."