കണ്ണൂരില്‍ ടിപ്പറും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
കണ്ണൂര്‍: തളിപ്പറമ്പ് നാടുകാണിയില്‍ ടിപ്പറും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പാലാവയല്‍ ചിറക്കല്‍ ബെന്നി-ലിസി ദമ്പതികളുടെ മകന്‍ അജല്‍ (13) ആണ് മരിച്ചത്.
അജലിനൊപ്പമുണ്ടായിരുന്ന സഹോദരന്‍ അമലിന് പരുക്കേറ്റു. സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ തളിപ്പറമ്പ് ആലക്കോട് സംസ്ഥാന പാതയില്‍ നാടുകാണി കിന്‍ഫ്ര ടെക്‌സ്‌റൈല്‍ പാര്‍ക്കിന് മുന്നിലായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും പത്രവുമായി പോവുകയായിരുന്ന കെഎല്‍ 13 ടി 1580 ഓമ്‌നിവാനും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 59 എഫ് 7943 ടിപ്പര്‍ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കും നിസാര പരുക്കേറ്റു. ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച അജല്‍ പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."