പെരിങ്ങമ്മല മാലിന്യ പ്ലാന്റ് വിരുദ്ധ സമരപ്പന്തലിന് മുന്നില്‍ മുഖംതിരിച്ച് എ. സമ്പത്ത്
നെടുമങ്ങാട്: പെരിങ്ങമ്മല മാലിന്യ പ്ലാന്റ് വിരുദ്ധ സമര പന്തലിനു മുഖം തിരിച്ചു നിലവിലെ എം പിയും ഇടതു സ്ഥാനാര്‍ത്ഥിയുമായ സമ്പത്ത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വോട്ടു തേടി എത്തിയ സ്ഥാനാര്‍ഥി സമ്പത്ത് പന്നിയോട്ടുകടവിലെ മാലിന്യ പ്ലാന്റ് വിരുദ്ധ സമര പന്തലിനു മുന്‍പില്‍ എത്തിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് മുഖം നല്‍കാതെ പിന്തിരിഞ്ഞു പോകുകയായിരുന്നു. സമര പന്തലില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ വിളിച്ചു എങ്കിലും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ സ്ഥാനാര്‍ഥി ഇവിടെ വാഹനം നിര്‍ത്താനോ വോട്ടു അഭ്യര്‍ഥിക്കുവാനോ തയാറാകാതെ പോകുകയായിരുന്നു. സമ്പത്തു കടന്നു പോയതിന് ശേഷം ആദിവാസികളുള്‍പ്പെടെയുള്ള സമര ഭടന്‍മാരെ അവഹേളിച്ചതില്‍ സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഈ അവഹേളനത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇതിനു ശേഷം സമീപ പ്രദേശത്തു നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ മാലിന്യ പ്ലാന്റ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരെ തെമ്മാടികള്‍ എന്ന് വിശേഷിപ്പിച്ചു സിപിഎം നേതാവ് രംഗത്ത് വന്നു. ഇതിനെതിരെ ശക്തമായ പ്രധിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."