കാറ്റിലും മഴയിലും നാശം
നീലേശ്വരം: ശക്തമായ കാറ്റിലും വ്യാപകമായ നഷ്ടം. കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കീഴ്മാല, ഓമച്ചേരി, പോണ്ടി, മഞ്ഞളും കാട് പ്രദേശങ്ങളിലാണ് വ്യാപകമായ നഷ്ടമുണ്ടായത്. മഞ്ഞളും കാട് നീരുക്കിലെ ഉണ്ടച്ചിയുടെ ഓട് മേഞ്ഞ വീടിന്റെ ഓടുകള്‍ കാറ്റില്‍ പറന്നു പോയി,
ഓമച്ചേരിയിലെ സത്യശീലന്റെ ഓടിട്ട വീടിന്റെ ഒരു ഭാഗം തകര്‍ന്നു. അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കീഴ് മാലയിലെ വി.കെ കരുണാകരന്റെ 200 കുലച്ച വാഴകള്‍ നിലംപതിച്ചു. കൂടാതെ തെങ്ങ്, കവുങ്ങ്, വാഴ എന്നിവ കടപുഴകി. ചോയ്യങ്കോട്പാത്തടുക്കം റോഡില്‍ വൈദ്യുതി ലൈനില്‍ മരം പൊട്ടിവീണ് വൈദ്യുതി ബന്ധം താറുമാറായി.
മണിക്കുറുകള്‍ കഴിഞ്ഞാണ് ഇവിടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
ചോയങ്കോട് പോണ്ടിയിലെ വക്കച്ചന്റെയും പെരിങ്കുളത്ത് ബാലകൃഷ്ണന്റെയും റബര്‍ മരങ്ങള്‍ കാറ്റില്‍ പൊട്ടിവീണു. ഈ പ്രദേശങ്ങളിലും വൈദ്യുതി ബന്ധം താറുമാറായിരുന്നു. പിന്നീട് പുനഃസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."