നവ്യാനുഭൂതി പകര്‍ന്ന് മഹാഗണപതി ക്ഷേത്രത്തില്‍ ജയറാമിന്റെ പഞ്ചാരിമേളം
കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര ഉത്സവത്തോടനുബന്ധിച്ച് ചലച്ചിത്ര നടന്‍ പത്മശ്രീ ജയറാമും സംഘവും ക്ഷേത്രനടയില്‍ അവതരിപ്പിച്ച പഞ്ചാരി മേളം നവ്യാനുഭവമായി. ആരോഹണ-അവരോഹണമായി മേളം കൊട്ടിക്കയറിയത് കാണികള്‍ക്ക് ദൃശ്യശ്രാവ്യാനുഭൂതി പകര്‍ന്നു.
ഗണപതി ക്ഷേത്രത്തിലെ പത്താം ഉത്സവത്തോടനുബന്ധിച്ചാണ് ജയറാമിന്റെ നേതൃത്വത്തില്‍ ക്ഷേത്ര നടയില്‍ പഞ്ചാരിമേളം അരങ്ങേറിയത്. ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ ജയറാമിനൊപ്പം നൂറില്‍പ്പരം വാദ്യകലാകാരന്മാര്‍ പഞ്ചാരിമേളത്തില്‍ പങ്കാളികളായി. രണ്ടര മണിക്കൂര്‍ കാണികളും കലാകാരന്മാരും ഒന്നായി മാറുന്ന കാഴ്ചയാണ് കണ്ടത്.
ജയറാമിനെ കാണാനും പഞ്ചാരിമേളം ആസ്വദിക്കാനുമായി ആയിരക്കണക്കിന് പേരാണ് ക്ഷേത്ര സന്നിധിയില്‍ എത്തിയത്. ജനബാഹുല്യ നിമിത്തം ഭൂരിപക്ഷം പേര്‍ക്കും ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."