ഇടതു ഉദ്യോഗസ്ഥ സംഘം എം.പി ഫണ്ട് ഉപയോഗിച്ചുള്ള വികസനപദ്ധതികളെ തകര്‍ക്കുന്നു: യു.ഡി.എഫ്
കൊല്ലം: കലക്ടറേറ്റില്‍ എന്‍.ജി.ഒ യൂനിയന്‍ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥ മാഫിയാസംഘം എം.പി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസനപദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി യു.ഡി.എഫ് കൊല്ലം നിയോജകമണ്ഡലം നേതൃയോഗം ആരോപിച്ചു. ശുദ്ധജലവിതരണപദ്ധതികള്‍ക്കും കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും നവീകരണങ്ങള്‍ക്കും എ.എസ് നാല്‍കാതെ ഇടതു ഉദ്യോഗസ്ഥസംഘം എം.പി ഫണ്ട് അട്ടിമറിക്കുയാണ്. ഇതിനെതിരേ പരാതി നല്‍കിയിട്ടും നടപടിയില്ല. സ്‌കൂളുകള്‍ക്ക് കഴിഞ്ഞ അധ്യയനവര്‍ഷത്തിനുമുമ്പ് അനുവദിച്ച കമ്പ്യൂട്ടറുകള്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങാറായിട്ടും ഇതുവരെ ലഭ്യമായിട്ടില്ല.
നിരവധി ആരാധനാലയങ്ങള്‍ക്ക് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകളും തടഞ്ഞുവച്ചിരിക്കുകയാണ്. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോല്‍സവത്തിലും കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും നടത്തുന്ന ഉദ്ഘാടന ചടങ്ങുകളിലും എം.പിയെ ക്ഷണിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.ആര്‍ പ്രതാപചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്തു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ഫിലിപ്പ് കെ തോമസ്, കെ സോമയാജി, സൂരജ് രവി, കിളിക്കൊല്ലൂര്‍ നൗഷാദ്, കല്ലില്‍ സോമന്‍, രത്‌നകുമാര്‍, വി ഓമനക്കുട്ടന്‍പിള്ള, ജോര്‍ജ്ജ് ഡി കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."