നഗരസഭക്കുള്ളിലെ കുടുംബശ്രീ നാനോ മാര്‍ക്കറ്റ് പുറത്തേക്ക് മാറ്റി സ്ഥാപിച്ചു
കുന്നംകുളം : വില്‍പ്പനാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പ്പന നടത്തിയിരുന്ന നഗരസഭ നാനോ മാര്‍ക്കറ്റ് നഗരസഭക്കുള്ളില്‍ നിന്നും പുറത്തേക്കു മാറ്റി സ്ഥാപിച്ചു.
സുപ്രഭാതം വാര്‍ത്തെയെ തുടര്‍ന്നാണ് നടപടി. എക്‌സ്പയറി തിയ്യതിയോ നിര്‍മാതാക്കളുടേ വിവരങ്ങളോ ഇല്ലാതെ നഗരസഭ കെട്ടിടത്തിനകത്തായാണ് മാര്‍്ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്.
വാര്‍ത്തയെ തുടര്‍ന്ന് തൃശൂരില്‍ നിന്നുമുള്ള പ്രത്യേക ഭക്ഷ്യ സുരക്ഷാ സംഘം നഗരസഭയിലെത്തി നാനോ മാര്‍ക്കറ്റിലെ ഭക്ഷണ പദാര്‍ഥങ്ങള്‍ വിശദമായി പരിശോധിച്ചു.
വില്‍പനക്കു വച്ച ഉല്‍പ്പന്നങ്ങളില്‍ കൂടുതലും എക്‌സ്‌പെയറി ഡേറ്റോ മാനുഫാക്ചറിങ്ങ് ഡേറ്റോ ഇല്ലാതെയും യാതൊരുവിധ ഭക്ഷ്യ സുരക്ഷ പരിശോധനകളും ഇല്ലാതെയാണ് വില്‍പ്പന നടത്തുന്നതെന്നും സംഘം കണ്ടെത്തി.
തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം മുഴുവന്‍ വില്‍പ്പന ഉല്‍പന്നങ്ങളിലും മാനുഫാക്ചറിങ്ങ് , എക്‌സപെയറി ഡേറ്റ് പതിച്ചതിന് ശേഷമാണ് നഗരസഭക്ക് പുറത്തേക്ക് മാറ്റിയ നാനോ മാര്‍ക്കറ്റില്‍ വില്‍പ്പന ആരംഭിച്ചത്.
നഗരസഭക്കുള്ളില്‍ നാനോമാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്ന സമയത്ത് അയ്യായിരം രൂപക്ക് ദിവസം വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ മാര്‍ക്കറ്റിന് സ്ഥാന ചലനം സംഭവിച്ചതോടെ വില്‍പ്പന പകുതിയായി കുറഞ്ഞു. കുടംബശ്രീ കുടില്‍ വ്യവസായ യൂനിറ്റുകളില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളാണെങ്കിലും സുരക്ഷാ സംവിധാനമില്ലാതെ വില്‍ക്കുന്നതാണ് പരാതിക്ക് കാരണമായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."