നടപ്പാലം ഒലിച്ചുപോയി: പുറം ലോകവുമായി ഒറ്റപ്പെട്ട് നെട്ടറ കോളനി വാസികള്‍
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ നെട്ടറ ആദിവാസി കോളനിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എളുപ്പ മാര്‍ഗമായ നെട്ടറ നടപ്പാലം കനത്ത മഴയില്‍ തകര്‍ന്നു. കോളനിവാസികള്‍ക്ക് പ്രധാന നിരത്തുമായി ബന്ധപ്പെടാന്‍ കാളിന്ദി നദിക്ക് കുറുകെ താല്‍ക്കാലികമായി നിര്‍മിച്ച മരപ്പാലമാണ് കഴിഞ്ഞ ദിവസം കുത്തൊഴുക്കില്‍ ഒലിച്ചുപോയത്. ഇതോടെ കോളനി വാസികള്‍ക്ക് ഇനി പുറം ലോകവുമായി ബന്ധപ്പെടാന്‍ നാല് കിലോമീറ്ററോളം ചുറ്റേണ്ട ഗതികേടാണുള്ളത്.
പ്രായമായ രോഗികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ ഇതോടെ കൂടുതല്‍ ദുരിതത്തിലായത്. പാലത്തിനായി ഓ.ആര് കേളു എം.എല്‍.എ അനുവദിച്ച പത്ത് കോടി രൂപ ഉപയോഗിച്ച് എത്രയും വേഗം പാത്തിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മരപ്പാലം ആദ്യമേ ഭാഗികമായി തകര്‍ന്നിരുന്നെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ കോളനിവാസികള്‍ ഈ പാലത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അവശേഷിച്ച ഭാഗവും തകര്‍ന്നതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
പാലം പണിയുമായി ബന്ധപ്പെട്ട മണ്ണ് പരിശോധനയും, മറ്റ് പ്രാഥമിക നടപടികളും പൂര്‍ത്തിയായെങ്കിലും സാങ്കേതിക നൂലാമാലകള്‍ കാരണം നിര്‍മാണ പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."