HOME
DETAILS

അലിന്റില്‍ അപ്രന്റീസുമാര്‍ക്ക് മിനിമം വേതനം നല്‍കണം: മനുഷ്യാവാകാശ കമ്മിഷന്‍

  
backup
April 29 2017 | 19:04 PM

%e0%b4%85%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%80%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be



ആലപ്പുഴ: മാന്നാര്‍ അലിന്‍ഡ് സ്വിച്ച് ഗിയര്‍ യൂനിറ്റ് എന്ന വ്യവസായ സ്ഥാപനത്തില്‍ അപ്രന്റീസായി ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ്. മാന്നാര്‍ അലിന്‍ഡില്‍ നൂറോളം അപ്രന്റീസുകള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയം അംഗീകരിച്ച പ്രതിമാസം ഏഴായിരം രൂപ എന്ന മിനിമം വേതനം നല്‍കുന്നില്ലെന്ന് ആരോപിച്ച് അലിന്‍ഡ് എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍നായരും സെക്രട്ടറി  എന്‍. രവീന്ദ്രന്‍ പിള്ളയും സമര്‍പ്പിച്ച പരാതിയാലാണ് നടപടി.  
നാന്നൂറോളം സ്ഥിരം തൊഴിലാളികള്‍ ഉണ്ടായിരുന്ന കമ്പനിയില്‍ ഇപ്പോള്‍ സ്ഥിരം ജീവനക്കാരായുള്ളത് 65 പേര്‍ മാത്രമാണ് .  അപ്രന്റീസുമാരെയും കമ്പനി ട്രെയിനികളെയും കൊണ്ടാണ് ജോലി ചെയ്യിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.  അപ്രന്റീസുകള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം ഇല്ലാത്തതിനാല്‍ മാനേജ്‌മെന്റിന്റെ നടപടികള്‍ എതിര്‍ത്താല്‍ പിരിച്ചു വിടുമെന്നും പരാതിയില്‍ പറയുന്നു.
കമ്മിഷന്‍ ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു.  കമ്പനിയില്‍ മൂന്ന് അപ്രന്റീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്നും കമ്പനി വാദിച്ചു.  എന്നാല്‍ ജില്ലാ ലേബര്‍ ഓഫീസര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ 15 ട്രെയിനികളെയാണ് കമ്പനിയിലേക്ക് നിയോഗിച്ചിരിക്കുന്നതെന്ന് പറയുന്നു.  
കമ്പനിയിലുള്ള ബാക്കി ട്രെയിനിമാര്‍ സര്‍ക്കാര്‍ നിയോഗിച്ചവരല്ല.  സ്ഥാപനം ദുര്‍ബലമായ സാമ്പത്തികാവസ്ഥയിലാണ്.അപ്രന്റീസ് ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരം കുറഞ്ഞ നിരക്കിലുള്ള വേതനത്തില്‍ കുറയാത്ത വേതനം നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.  അക്കാര്യം പരിശോധന നടത്തി ഉറപ്പാക്കാനുള്ള ചുമതല അസിസ്റ്റന്റ് അപ്രന്റീസ് അഡൈ്വസര്‍ക്കാണെന്നും പറയുന്നു.  മിനിമം വേതനം നല്‍കാന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ ഡപ്യൂട്ടി അപ്രന്റീസ് അഡൈ്വസറോ മറ്റ് ഉയര്‍ ഉദ്യോഗസ്ഥരോ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശാന്തിനെതിരേ നടപടി; പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം തേടി ആരോഗ്യവകുപ്പ്

Kerala
  •  2 months ago
No Image

സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

Kerala
  •  2 months ago
No Image

ഉള്ള്യേരിയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റു 12 പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

കൊയിലാണ്ടിയിലെ എടിഎം കവര്‍ച്ച; പരാതിക്കാരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു- പണം കവര്‍ന്നെന്ന പരാതി വ്യാജമെന്ന്

Kerala
  •  2 months ago
No Image

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഏഴായി; ഇനിയും ഉയരാമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല

National
  •  2 months ago
No Image

ബജറ്റ് വിഹിതത്തിന് ഭരണാനുമതിയില്ല: അതിദരിദ്രരുടെ അടിയന്തര ചികിത്സ മുടങ്ങുന്നു

Kerala
  •  2 months ago
No Image

ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്‌കൂളുകൾ

Kerala
  •  2 months ago
No Image

ബില്ലുകൾ മാറിനൽകുന്നില്ല: കരാറുകാര്‍ക്ക് കുടിശ്ശിക- 1166 കോടി

Kerala
  •  2 months ago
No Image

ക്രോസ് വോട്ട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സരിൻ

Kerala
  •  2 months ago
No Image

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

Kerala
  •  2 months ago