HOME
DETAILS

ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി: രാജമല ദുരന്തത്തില്‍ മരണം 24 ആയി

  
backup
August 08 2020 | 10:08 AM

rajamala-24-death-conformed-today-2020

മൂന്നാര്‍: ഇടുക്കി ജില്ലയില്‍ മൂന്നാര്‍ രാജമലക്ക് അടുത്ത് പെട്ടിമുടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം 24 ആയതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. എല്ലാ പോസ്റ്റ്‌മോര്‍ട്ടങ്ങളും ഇന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തുകയാണെന്നും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് ബന്ധുക്കള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ എല്ലാവരുടെയും സംസ്‌കാരം പെട്ടിമുടിയില്‍ തന്നെ നടത്തും. തിരച്ചിലിനായി 50 അംഗ അഗ്‌നിശമന സേന സംഘം കൂടി വരുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

അതേ സമയം മൂന്നാര്‍ പെട്ടിമുടിയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്‌. മലമുകളില്‍ നിന്ന് വെള്ളവും മണ്ണും ഒഴുകിയിറങ്ങുന്നത് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്. അപകടമുണ്ടായ സ്ഥലത്ത് മണ്ണ് വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.

പെട്ടിമുടിയിലെ ദുരന്തപ്രദേശത്തെ മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. NDRF, അഗ്‌നിശമനസേന,പൊലീസ് ,വനസംരക്ഷണസേനകളും റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലാഭരണകൂടം നേതൃത്വം നല്‍കുന്ന രക്ഷാനടപടികള്‍ സ്തുത്യര്‍ഹമാണ്.അവിടെ എത്തിച്ചേരുന്നതു തന്നെ അത്യന്തം പ്രായസകരമാണ്. കാലാവസ്ഥയും പ്രതികൂലം. ഇതിനെയൊക്കെ വെല്ലുവിളിച്ച് നാട്ടുകാരുടെയും തൊഴിലാളികളുടെയും സഹായത്തോടെ നടക്കുന്ന ദുരന്തപ്രതികരണ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണ്. എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

മരണപ്പെട്ട 23 പേരുടെ വിവരങ്ങള്‍ 

1. ഗാന്ധിരാജ് (48) S/o പാല്‍സാമി
2. ശിവകാമി (38) W/o മുരുകന്‍
3. വിശാല്‍ (12) S/o മുരുകന്‍
4. രാമലക്ഷ്മി (40) W/o മുരുകന്‍
5. മുരുകന്‍ (46) S/o നടരാജ്
6. മയില്‍സാമി (48) S/o പേച്ചിമുത്തു
7. കണ്ണന്‍ (40), ഗുണ്ടുമല സ്വദേശി
8. അണ്ണാദുരൈ (44) S/o അബ്രാഹം
9. രാജേശ്വരി (43) W/o മയില്‍സാമി
10. കൗസല്യ (25)
11. തപസ്സിയമ്മാള്‍ (42) W/o പനീര്‍സെല്‍വം
12. സിന്ധു (13)
13. നിധീഷ് (25)
14. പനീര്‍ ശെള്‍വം (50) S/o അറുമുഖം
15. ഗണേശന്‍ (40)
16. രാജ(35) S/o രവിചന്ദ്രന്‍
17. ആളെ തിരിച്ചറിഞ്ഞിട്ടില്ല (സ്ത്രീ)
18. വിജില (47) W/o കുട്ടിരാജ്
19. കുട്ടിരാജ് (48) S/o സുബ്ബയ്യ
20. പവന്‍ തായി (52) W/o അച്ചുതന്‍
21. ഷണ്‍മുഖ അയ്യന്‍ (58)
22. മണികണ്ഠന്‍ (20) S/o കുട്ടിരാജ്
23. ദീപക് (18) S/o കുട്ടിരാജ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  2 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago