യുവതി പുഴയില്‍ വീണ സംഭവം: തെളിവായത് സി.സി.ടി.വിയും ചെരിപ്പും
നിലമ്പൂര്‍: മമ്പാട് പുള്ളിപ്പാടം തൂക്കുപാലത്തില്നിന്നു യുവതി ചാലിയാര്‍ പുഴയില്‍ ചാടിയതായി സംശയിക്കുന്നതിനു പൊലിസിനു കിട്ടിയ തെളിവ് സമീപത്തെ പച്ചക്കറി കടയിലെ സി.സി.ടി.വി ദൃശ്യവും യുവതിയുടെ ചെരിപ്പുകളും.
കാരാട് വള്ളുവമ്പുറം പടിക്കല്‍ ചന്ദ്രന്റെ ഭാര്യ വര്ജിനയെയാണ് പുള്ളിപ്പാടം തൂക്കുപാലത്തില്നിന്നു ചാലിയാര്‍ പുഴയിലേക്കു വീണ് കാണാതായത്. ഭര്‍ത്താവ് ചന്ദ്രനൊപ്പം വണ്ടൂരിലേക്കു മരുന്നു വാങ്ങാനായി പോയതായിരുന്നു. ഭര്‍ത്താവ് നടുവത്ത് ഇറങ്ങുകയും ചെയ്തു. പുള്ളിപ്പാടത്തുവച്ച് വൈകിട്ടോടെ വര്ജിനയെ ബന്ധുവായ മഞ്ജുഷ കണ്ടിരുന്നു. മമ്പാട്ടുനിന്നു നിലമ്പൂരിലേക്കുള്ള ബസില്‍ വര്ജിനയെ കയറ്റിവിട്ടിരുന്നുവെങ്കിലും വീട്ടിലെത്തിയില്ല. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ടൗണ്‍ കടവിലെ തൂക്കുപാലത്തില്‍ വര്ജിനയുടെ ചെരുപ്പുകള്‍ കണ്ടതാണ് പുഴയില്‍ വീണതായി സംശയിക്കാന്‍ കാരണമായത്. രാത്രി എട്ടരയോടെ കടവ് റോഡിലേക്ക് ഇവര്‍ നടന്നുപോകുന്നതു പച്ചക്കറി കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. രാത്രി വലിയ ശബ്ദം കേട്ടതായും കടക്കാരന് പറയുന്നു.
നിലമ്പൂര്‍ ഫയര്‍ഫോഴ്സ് യൂനിറ്റിലെ പി. ബാബുരാജ്, കെ. യൂസഫലി, വി.പി നിഷാദ്, വി. സുധീഷ്, എ.എസ് പ്രദീപ്, കെ.പി അമീറുദ്ദീന്‍, വി. സലീം, വിായുരമേശ്, ടി. അലവിക്കുട്ടി എന്നിവരും എമര്‍ജെന്‍സി റെസ്ക്യൂ അംഗങ്ങളും പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി തെരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്നു പുനരാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."