HOME
DETAILS
MAL
ഉത്തരകൊറിയ വീണ്ടും മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു
backup
July 19 2016 | 05:07 AM
സിയോള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയുടെ പടിഞ്ഞാറന്‍ നഗരമായ ഹുവാന്ഗ്യൂവില് നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ച്ച പ്രാദേശിക സമയം രാവിലെ 5.45 നും 6.40 നും ഇടയിലാണ് 3 ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടന്നത്. 500 മുതല്‍ 600 കിലോമീറ്റര്‍ ദൂരം കടലിനു മുകളിലൂടെ ഇവ സഞ്ചരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ പ്രതിരോധിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടേയും ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.
യു.എന്‍ രക്ഷാസമിതിയുടെ വിലക്കുകള്‍ മറികടന്ന് അടുത്തകാലത്തായി തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിവരികയാണ് ഉത്തരകൊറിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."