HOME
DETAILS

കുഞ്ഞാവയെ കാണാനാവാതെ അഖില്‍ മടങ്ങി; അന്ന് കയ്യടികളോടെ എതിരേറ്റ വൈമാനികന് കരിപ്പൂരിന്റെ കണ്ണീര്‍ യാത്രമൊഴി

  
backup
August 09 2020 | 05:08 AM

national-co-pilot-akhilesh-sharmas-pregnant-wife-unaware-of-his-death-2020

കോഴിക്കോട്: മരണത്തിന്റെ തോരാമഴയിലേക്ക് ആ വിമാനം നെടുകെ പിളരുന്ന അവസാന നിമിഷം വരേയും അയാളുടെ ഉള്ളില്‍ ഒരു കുഞ്ഞുവാവ ചിരിച്ചിട്ടുണ്ടാവണം. രണ്ടാഴ്ചക്കകം തനിക്കൊരു പൊന്നോമനയെ സമാമനിക്കാനായി കാത്തിരിക്കുന്ന പ്രിയപ്പെട്ടവളുടെ മുഖം അയാളുടെ നെഞ്ചിലുറങ്ങിയിട്ടുണ്ടാവണം.

കരിപ്പൂര്‍ വിമാനാപകടത്തിലെ മറ്റൊരു തീരാ നോവാവുകയാണ് അഖിലേഷ് കുമാര്‍ വര്‍മ എന്ന സഹപൈലറ്റ്. ഭാര്യയുടെ പ്രസവത്തിന് വെറും രണ്ടാഴ്ച ബാക്കി നില്‍ക്കേയാണ് അപകടം. അപകടത്തെ കുറിച്ച് ഭാര്യയെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയില്‍ നിന്ന് കോഴിക്കോട് എത്തിയ ആദ്യ വിമാനത്തിന്റെ വൈമാനികരില്‍ ഒരാളായിരുന്നു അഖിലേഷ്. അഖിലേഷ് അടക്കമുള്ള എയര്‍ ഇന്ത്യ സംഘത്തെ അന്ന് കയ്യടികളോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്. മെയ് എട്ടിനായിരുന്നു അത്. പക്ഷേ മൂന്ന് മാസത്തിന് ശേഷം ദുബായില്‍ നിന്നും കരിപ്പൂരിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര മരണത്തിലേക്കായി.


32 വയസ്സുകാരനായ അഖിലേഷ് 2017ലാണ് എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചത്. 2017ലായിരുന്നു വിവാഹവും. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയാണ്. ലോക്ക്ഡൗണിന് മുന്‍പാണ് അഖിലേഷ് അവസാനമായി വീട്ടില്‍ വന്നതെന്ന് ബന്ധു പറയുന്നു. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട് അഖിലേഷിന്.

അഖിലേഷ് എന്ന സഹൃദയനും സൗമ്യനുമായ വൈമാനികരനെ ഓര്‍ത്തെടുക്കുന്ന സഹപ്രവര്‍ത്തകര്‍. വളരെ ആത്മാര്‍ഥതയുള്ള പൈലറ്റ്. ദുബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള ആദ്യ വന്ദേഭാരത് യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ക്യാപ്റ്റന്‍ മൈക്കേല്‍ സല്‍ദാന പറയുന്നു.

'ജൂനിയറായിരുന്നു അഖിലേഷ്. പക്ഷേ വിമാനത്തെ കുറിച്ചും പറക്കലിനെ കുറിച്ചും തികഞ്ഞ ധാരണ അഖിലേഷിനുണ്ടായിരുന്നു. കൊവിഡ് പ്രോട്ടോകള്‍ കാരണം തങ്ങള്‍ക്ക് അന്ന് അധികം സംസാരിക്കാന്‍ കഴിഞ്ഞില്ല'- ക്യാപ്റ്റന്‍ മൈക്കേല്‍ പറഞ്ഞു.


പ്രിയപ്പെട്ടവര്‍ അഖില്‍ എന്ന് വിളിക്കുന്ന അഖിലേഷ് വിമാനവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ പഠിച്ചിരുന്നുവെന്ന് മറ്റ് പൈലറ്റുമാര്‍ ഓര്‍മിക്കുന്നു. ഇത്തരം സാങ്കേതിക കാര്യങ്ങള്‍ സ്വയം പഠിക്കുക മാത്രമല്ല മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുമായിരുന്നു അഖിലേഷ് എന്ന് അഞ്ജന്‍ എന്ന പൈലറ്റ് അനുസ്മരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലവിൽ ഫുട്ബോളിൽ എന്നെ പോലെ കളിക്കുന്ന ഒരേയൊരു താരം അവനാണ്: ടോട്ടി

Football
  •  18 days ago
No Image

ലോ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; സുഹൃത്ത് അറസ്റ്റില്‍

Kerala
  •  18 days ago
No Image

'എന്റെ മോന്‍ പോയി അല്ലേ....'; വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ രണ്ടാമത്തെ മകന്റെ മരണവിവരം അറിഞ്ഞ് ഉമ്മ ഷെമി

Kerala
  •  18 days ago
No Image

19 വർഷത്തെ കക്കയുടെ റെക്കോർഡിനൊപ്പം ഇനി അവനും; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം

Football
  •  18 days ago
No Image

ഖത്തര്‍ ഗ്രേസ് പിരീഡ്; വിസനിയമലംഘനം നടത്തിയവര്‍ക്ക് എത്ര കാലം ഖത്തറില്‍ താമസിക്കാം

qatar
  •  18 days ago
No Image

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; ഒരേ നമ്പറില്‍ നിന്ന് രണ്ടുപേര്‍ക്കും കോള്‍ വന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  18 days ago
No Image

2024ല്‍ മാത്രം ഒമാന്‍ ഉല്‍പ്പാദിപ്പിച്ചത് 400,000 ടണ്ണിനടുത്ത് ഈത്തപ്പഴം

oman
  •  18 days ago
No Image

ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും മരണം; ഷൈനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പൊലിസ്

Kerala
  •  18 days ago
No Image

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യപ്രതി ഷുഹൈബ് കീഴടങ്ങി

Kerala
  •  18 days ago
No Image

'നിങ്ങളുടെ ചെലവില്‍ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കാന്‍ ഉത്തരവിടും' ബുള്‍ഡോസര്‍ രാജില്‍ യോഗി സര്‍ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

National
  •  18 days ago