മലയോര ഹൈവേ: ഭൂമി വിട്ടുകൊടുക്കല്‍ ആരംഭിച്ചു
തിരുവമ്പാടി: നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എലന്തുകടവ് പാലം മുതല്‍ മഞ്ഞപ്പൊയില്‍ പാലം വരെയുള്ള ഭാഗത്തെ റോഡ് 12 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കുന്നതിനുള്ള ഫ്രീലാന്‍ഡ് റിലിക്കുഷ്‌മെന്റ് വാര്‍ഡ് മെംബറും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ടി.ജെ കുര്യാച്ചന്‍ സ്വന്തം സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍ സമ്മതപത്രം ഏറ്റുവാങ്ങി. മെംബര്‍മാരായ റോബര്‍ട്ട് നെല്ലിക്കതെരുവില്‍, സവിത സുബ്രഹ്മണ്യം, ഓമന വിശ്വംഭരന്‍, വില്‍സ മാത്യു ചടങ്ങില്‍ സന്നിഹിതരായി.മലയോര ഹൈവേയുടെ ഭൂമി വിട്ടുകൊടുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍ മഞ്ഞപ്പൊയില്‍ മുതല്‍ ഭൂമി ഉടമകളില്‍ നിന്ന് ലാന്റ് റീ ലിങ്കുഷ്‌മെന്റ് ഫോറം ഏറ്റുവാങ്ങി. ഫ്രാന്‍സിസ് മലപ്രവനാലില്‍ നിന്ന് സമ്മതപത്രം ഏറ്റുവാങ്ങി കമ്മിറ്റി ചെയര്‍മാന്‍ ജോസ് പള്ളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
മലയോര ഹൈവേക്കായി പുന്നക്കല്‍ സെക്ഷനില്‍ പി.ടി ഹാരിസ് സ്വന്തം ഭൂമി സൗജന്യമായി വിട്ടുനല്‍കി. സമ്മതപത്രം പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന് കൈമാറി. മെംബര്‍മാരായ വില്‍സണ്‍ താഴത്തുപറമ്പില്‍, റോബര്‍ട്ട് നെല്ലിക്കത്തെരുവില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."