മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് 12 ഡോക്ടര്‍മാര്‍ വിരമിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് 12 ഡോക്ടര്‍മാര്‍ ഒരേസമയം സര്‍വിസില്‍ നിന്ന് വിരമിച്ചു. വിവിധ വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ വിരമിച്ചത്.
മെഡി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.പി ശശിധരന്‍, ഗൈനക്കോളജി മേധാവി ഡോ. സുമംഗലദേവി, അനസ്‌തേഷ്യ മേധാവി ഡോ. കെ.ടി രാമദാസ്, സൈക്യാട്രി അഡിഷണല്‍ പ്രൊഫസര്‍ ഡോ. പി. അശോക് കുമാര്‍, അനാട്ടമി വിഭാഗം പ്രൊഫസര്‍ ഡോ. ഗോവിന്ദരാജ്, പീഡിയാട്രിക് സര്‍ജറിയിലെ പ്രൊഫ. ഡോ. ടി.ജി അന്നമ്മ, ഡെര്‍മട്ടോളജി വിഭാഗം പ്രൊഫസര്‍ ഡോ. കെ. മുഹമ്മദ്, ഗ്യാസ്‌ട്രോ എന്‍ട്രോളജി മേധാവി ഡോ. വര്‍ഗീസ് തോമസ്, ത്വക്ക്‌രോഗ വിഭാഗം മേധാവി ഡോ. എം.പി ബിനിത, പീഡിയാട്രിക് മെഡിസിന്‍ മേധാവി ഡോ. കെ.ആര്‍ സുബ്ബരാമന്‍, അനാട്ടമിയിലെ ഡോ. കെ.എസ് കൃഷ്ണകുമാരി, ഫിസിക്കല്‍ എജ്യുക്കേഷന്‍ അസി. പ്രൊഫസര്‍ ഡോ. എം.കെ സെല്‍വരാജ് എന്നിവരാണ് വിരമിച്ചത്. സുപ്രധാന പദവിയിലുള്ള സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ റിട്ടയര്‍ ചെയ്യുന്നത് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കും. രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നതിന് കാലതാമസം നേരിടാനും ഇടയുണ്ട്.
വിരമിച്ചവര്‍ക്ക് മെഡി. കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
ഡോ. വി.കെ സുരേഷ്ബാബു അധ്യക്ഷനായി. ഡോ. മായ സുധാകരന്‍, ഡോ. ശ്രീകാന്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."