ജനതാദള്‍ (നാഷനലിസ്റ്റ്) യു.ഡി.എഫിനെ പിന്തുണയ്ക്കും
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ (നാഷനലിസ്റ്റ്) ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിനും സംസ്ഥാനത്ത് യു.ഡി.എഫിനും പിന്തുണ നല്‍കുമെന്ന് ദേശീയ പ്രസിഡന്റ് മൊയ്തീന്‍ ഷാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ദേശീയ സമിതി യോഗത്തിലാണ് തീരുമാനം. നിലവിലെ കേന്ദ്ര ഭരണം അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
ദലിതരും മത ന്യൂനപക്ഷങ്ങളും പിന്നാക്ക ഹിന്ദു സമുദായങ്ങളും എന്‍.ഡി.എ ഭരണത്തില്‍ കടുത്ത അസംതൃപ്തരാണ്. കോണ്‍ഗ്രസിന്റെ മുന്‍കാല ചെയ്തികള്‍ ബി.ജെ.പിയുടെ വളര്‍ച്ചക്കു വേഗം കൂട്ടി. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ വീഴ്ചകള്‍ മറന്ന് രാഹുല്‍ ഗാന്ധിക്കു പിന്തുണ നല്‍കാനാണ് തീരുമാനം. ജനാധിപത്യം, മതേതരത്വം വ്യക്തി സ്വാതന്ത്യം എന്നിവ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കേ സാധിക്കുകയുള്ളൂ.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.കെ ജോയി, ജനറല്‍ സെക്രട്ടറി സുരീന്ദ്രസിങ് സേഥി, സെക്രട്ടറി രാമചന്ദ്രന്‍ പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."