HOME
DETAILS

അണക്കെട്ടുകളിലെ ജലനിരപ്പ് കുതിച്ചുയരുന്നു

  
backup
August 09, 2020 | 5:30 AM

%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa-5
 
 
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135 അടി
സ്വന്തം ലേഖകന്‍
തൊടുപുഴ: 2018 ഓഗസ്റ്റിന് സമാനമായ രീതിയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കുതിച്ചുയരുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്നലെ വരെയുള്ള ഏട്ടു ദിവസം കൊണ്ട് മാത്രം ജലനിരപ്പില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 
ഓഗസ്റ്റ് ഒന്നിന് സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലെ ജലശേഖരം 32 ശതമാനമായിരുന്നു. ഇന്നലെ രാവിലെ ഇത് 54 ശതമാനത്തിലെത്തി. നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടിയിലധികമാണ്. ഇക്കാലയളവില്‍ 367.839 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് അണക്കെട്ടുകളിലേക്ക് പ്രതീക്ഷിച്ചിരുന്നതെങ്കിലും 1,112.896 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ മാത്രം 305.6 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമെത്തി. 2,239.435 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം നിലവിലുണ്ട്. ഓഗസ്റ്റ് ഒന്നിന് 1321.81 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. 
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ മാത്രം 5.64 അടി ഉയര്‍ന്ന് 2,358.94 അടിയിലെത്തി.  ഇത് സംഭരണശേഷിയുടെ 53 ശതമാനമാണ്. അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കാണ്.135 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇന്നലെ വൈകിട്ടത്തെ ജലനിരപ്പ്. 142 അടിയിലാണ്  പരമാവധി സംഭരണം നിജപ്പെടുത്തിയിരിക്കുന്നതെങ്കിലും 138ല്‍ എത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്തി ഇടുക്കിയിലേക്ക് ഒഴുക്കാനാണ് സാധ്യത. മുല്ലപ്പെരിയാര്‍ ജലം കൂടി എത്തിയാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയരും. നാല് ദിവസത്തിനിടെ 20 അടിയോളം ജലനിരപ്പാണ് മുല്ലപ്പെരിയാറില്‍ വര്‍ധിച്ചത്. കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  9 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  9 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  9 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  9 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  9 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  9 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  9 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  9 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  9 days ago