പ്രേമചന്ദ്രനെതിരേയുള്ള കുപ്രചാരണങ്ങള്‍ക്ക് വന്‍തിരിച്ചടിയുണ്ടാകും: വി.എം സുധീരന്‍
കൊല്ലം: യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരേ സി.പി.എം നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് വന്‍തിരിച്ചടിയുണ്ടാകുമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. കൊല്ലം നിയമസഭാ മണ്ഡലത്തിലെ പൊരുതുന മാധവന്‍പിള്ളയുടെ വീട്ടില്‍ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു പാര്‍ലമെന്റ് അംഗം എന്താണെന്ന് ചോദിച്ചാല്‍ അത് പ്രേമചന്ദ്രനെന്ന് നിസംശയം പറയാന്‍ ഏതൊരാള്‍ക്കും കഴിയുന്ന തരത്തിലേക്ക് പ്രേമചന്ദ്രന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ മാറിയിട്ടുണ്ട്. ഞാനും പാര്‍ലമെന്റ് അംഗമായിരുന്നിട്ടുണ്ട്. എന്നെപ്പോലും അതിശയിപ്പിക്കുന്നതാണ് പ്രേമചന്ദ്രന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനം.
മണ്ഡലത്തിലെ വികസനകാര്യങ്ങളിലും രാജ്യത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളിലുള്ള ഇടപെടലുകള്‍, നിയമനിര്‍മാണ പ്രവവര്‍ത്തനങ്ങളിലുള്ള ഇടപെടലുകള്‍ തുടങ്ങി സമസ്ത മേഖലകളിലും പ്രേമചന്ദ്രന്റെ സാന്നിദ്ധ്യം നമുക്ക് കാണാന്‍ കഴിയും. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രേമചന്ദ്രനുണ്ടായ വ്യക്തമായ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ഗീയപ്രീണനക്കാര്‍ഡുമായി സി.പി.എം ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ആര്‍. രമണന്‍ അധ്യക്ഷനായി. ജി. ദേവരാജന്‍, പ്രതാപചന്ദ്രന്‍, അഡ്വ. ആര്‍. സുനില്‍, എ.കെ. ഹഫീസ്, സൂരജ് രവി, അഡ്വ. ജെര്‍മ്മിയാസ്, ശിവപ്രസാദ്, പ്രകാശ്ബാബു, ബാബുക്കുട്ടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."