HOME
DETAILS

മൂന്ന് വയസുകാരന് ക്രൂരമര്‍ദനം: മാതാപിതാക്കള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു

  
backup
April 18 2019 | 05:04 AM

child-abuse-case-charged-father-mother

കൊച്ചി: പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസ്സുകാരനെ ക്രൂരമായ മര്‍ദിച്ച സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ്. ഇന്നലെ വൈകുന്നരമാണ് കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിലെ മറ്റ് മുറിവുകള്‍ മര്‍ദനത്തെ തുടര്‍ന്ന് സംഭവിച്ചതാണെന്ന നിഗമനത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഏലൂര്‍ പോലീസ് സ്റ്റേഷനില്‍ സിഐയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. കുഞ്ഞിന്റെ പരുക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ വിശദമാക്കിയിരുന്നു. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്.

അതേ സമയം കുട്ടി നേരിട്ടത് ക്രൂരമര്‍ദനമാണ്. അനുസരണക്കേടിന് കുട്ടിയ്ക്ക് ശിക്ഷ നല്‍കിയതായാണ് മാതാവ് പൊലീസിനോട് സമ്മതിച്ചത്. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തുവെന്ന് അമ്മ പൊലീസിനോട് വിശദമാക്കി. ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

ഇവരുടെ അയല്‍വാസികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മ ജാര്‍ഖണ്ഡുകാരിയും അച്ഛന്‍ ബംഗാള്‍ സ്വദേശിയുമാണ്. പരുക്ക് മര്‍ദനത്തെ തുടര്‍ന്നുണ്ടായത് തന്നെയെന്ന് വ്യക്തമായതായി പോലീസ് വിശദമാക്കി.

കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഈയിടെ തൊടുപുഴയില്‍ ഏഴു വയസുകാരന്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദനത്തെതുടര്‍ന്ന് മരിച്ച സംഭവവുമായി ഈ കേസിനും സമാനതകളുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

വീടിന്റെ ടെറസില്‍ നിന്നും വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് മാതാപിതാക്കളുടെ ഭാഷ്യം. കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളും പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കുട്ടിയുടെ പരുക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നതല്ല. ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തുകയായിരുന്നു.

കുട്ടിയുടെ നില അതീവ ഗുരുതരമായിട്ടും വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു.
കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഇന്നലെ അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ എത്ര ആവര്‍ത്തിച്ചാലും ഒന്നുപോലും മലയാളികള്‍ക്ക് പാഠമാകുന്നില്ല എന്നാണ് ഓരോ സംഭവങ്ങളും ആവര്‍ത്തിക്കുന്നത്.

അതേസമയം  കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം

National
  •  11 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  11 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  11 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  11 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  12 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  12 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  12 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  12 days ago