കെ.പി കുഞ്ഞിമൂസ: 'നഷ്ടമായത് സഹപാഠിയെ'
കോഴിക്കോട്: അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.പി കുഞ്ഞിമൂസയുടെ വസതി മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് പന്നിയങ്കരയിലെ മൈത്രിയില്‍ മുഖ്യമന്ത്രി എത്തിയത്. കുഞ്ഞിമൂസയുടെ ഭാര്യ ഫൗസിയ, മക്കളായ വി.എം ഷെമി, ഷെജി, ഷെസ്ന, മരുമകളായ പി.എം ഫിറോസ്, നൗഫല്‍, ഷഹ്സാദ് എന്നിവരെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. കോളജ് കാലം മുതലുളള ആ ബന്ധത്തിന് ഒരിക്കലും കോട്ടം തട്ടിയിരുന്നില്ല. ഇടക്കിടെ കാണാറുണ്ട്. സംസാരിക്കാറുണ്ട്. കുഞ്ഞിമൂസയുെട വിയോഗത്തിലുടെ എനിക്ക് നഷ്ടമായത് ഉറ്റ സഹപാഠിയെയാണ്. മാധ്യമ പ്രവര്‍ത്തകനായും പൊതു പ്രവര്‍ത്തകനായും അദ്ദേഹം നല്കിയ സേവനം കേരളം മറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്രപ്രവര്‍ത്തക യുനിയന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരും കുടുംബാഗങ്ങളും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, മദ്റസാ ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."