മലയോരത്ത് വേനല്‍ മഴയില്‍ വ്യാപക നാശനഷ്ടം
താമരശ്ശേരി: കഠിനമായ ചൂടില്‍ നിന്നും ആസ്വാസമായി എത്തിയ വേനല്‍ മഴ മലയോര മേഖലയില്‍ വ്യാപക നാശ നഷ്ടം വിതച്ചു. പുതുപ്പാടി മമ്മുണ്ണിപ്പടി എടപ്പാറ നബീസയുടെ വീടിനു മേല്‍ തെങ്ങ് വീണു മേല്‍കൂര തകര്‍ന്നു. ഓടിട്ട വീട് ഭാഗികമായി തകര്‍ന്നതോടെ ഇവര്‍ ബന്ധുവീട്ടില്‍ അഭയം തേടി. താമരശ്ശേരി മേഖലയില്‍ കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പൊട്ടിവീണും വൈദ്യുതി തൂണുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടു. ചെക്ക് പോസ്റ്റിനു സമീപം കമുക് വീണു വൈദ്യുതി ലൈന്‍ അറ്റു. ചുങ്കം പെട്രോള്‍ പമ്പിനു സമീപം അബ്ദുല്‍ ലത്തീഫിന്റെ വീടിനു സമീപം തെങ്ങ് വീണു. കയ്യലിക്കല്‍ മരം വീണു വൈദ്യുതി പോസ്റ്റ് തകര്‍ന്നു. പൂക്കോട് തെങ്ങ് വീണു. അമ്പായത്തോട് മിച്ച ഭൂമിയില്‍ മരം വീണു വൈദ്യുതി ബന്ധം തകരാറിലായി. പുതുപ്പാടി, കട്ടിപ്പാറ, അടിവാരം കൈതപ്പൊയില്‍, ചുരം, ചിപ്പിലിത്തോട് നൂറാം തോട് , അമരാട്, പൂനൂര്‍എന്നിവിടങ്ങലിലും ശക്തമായ കാറ്റും മഴയും ഉണ്ടായി.
താമരശ്ശേരി ടൗണില്‍ മഴവെള്ളം റോഡിലൂടെ പരന്നൊവുകിയത് കാല്‍ നടയാത്രക്കാര്‍ക്കും കടക്കാര്‍ക്കും ഏറെ ദുരിതമായി. പോലിസ് സ്‌റ്റേഷനു സമീപത്തെ കടക്കാര്‍ക്കാണ് റോഡില്‍ നിന്നുള്ള വെള്ളം മൂലം ദുരിതമായത്. ഓവുചാല്‍ അടഞ്ഞതോടെ മഴവെള്ളം റോഡിലൂടെ പരന്നൊഴുകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."