HOME
DETAILS
MAL
ജയ് മോദി വിളിച്ചില്ല; രാജസ്ഥാനില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം: രണ്ടുപേര്‍ പടിയില്‍
backup
August 10 2020 | 04:08 AM
ജയ്പുര്‍: രാജസ്ഥാനില്‍ ജയ് മോദി, ജയ് ശ്രീ റാം മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് കൊള്ളയടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍.
രാജസ്ഥാനിലെ സീക്കര്‍ ജില്ലയിലെ ഗഫാര്‍ അഹ്മദ് കച്ചാവ എന്ന 52 കാരനെയാണ് ക്രൂരമായി മര്‍ദിച്ച് കൊള്ളയടിച്ചത്.
ആക്രമണത്തില്‍ ഇദ്ദേഹത്തിന് മൂന്നു പല്ലുകള്‍ നഷ്ടമാവുകയും കണ്ണിലും മുഖത്തും പരിക്കേല്‍ക്കുകയും ചെയ്തു. തന്റെ പഴ്സും റിസ്റ്റ് വാച്ചും അക്രമികള്‍ തട്ടിയെടുത്തതായി ഗഫാര്‍ അഹ്മദ് കച്ചാവ പരാതിയില്‍ പറയുന്നു.
പുലര്‍ച്ചെ നാലോടെ യാത്രക്കാരെ ഇറക്കിയശേഷം മടങ്ങുന്നതിനിടെയാണ് യുവാക്കള്‍ ഓട്ടോ തടഞ്ഞുനിര്‍ത്തി കച്ചാവയോട് ജയ് ശ്രീറാം എന്നും ജയ് മോദി എന്നും വിളിക്കാന്‍ ആവശ്യപ്പെട്ടത്.
അതിന് വിസമ്മതിച്ചതോടെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
തന്നെ താടി പിടിച്ച് വലിക്കുകയും പാക്കിസ്താനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
മദ്യലഹരിയിലായിരുന്നു പ്രതികളെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പിടികൂടിയിട്ടുണ്ടെന്നും സികാര്‍ പൊലിസ് ഓഫിസര്‍ പുഷ്പേന്ദ്ര സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."