സ്വര്‍ണക്കടത്ത്: സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ സ്വപ്നയുടെ ജാമ്യാപേക്ഷ കൊച്ചി എന്‍.ഐ.എ കോടതി തള്ളി. കേസ് ഡയറികളുടേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കേസിലെ രണ്ടാംപ്രതിയായ സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസിലും ആദ്യം ജോലി ചെയ്ത യു.എ.ഇ കോണ്‍സുലേറ്റിലും സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. ഇതുപയോഗിച്ച് സാക്ഷികലെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിക്കുമെന്നും അന്വേഷണസംഘം കോടതിയില്‍ വാദിച്ചു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍.ഐ.എ വാദിച്ചു. അതേസമയം, കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യു.എ.പി.എ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമാണ് സ്വപ്നയുടെ അഭിഭാഷകന് വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."