HOME
DETAILS
MAL
സമാജം മരണാനന്തര ധനസഹായം നൽകി
backup
August 10 2020 | 11:08 AM
കൊവിഡ് ബാധിച്ച് ബഹ്റൈനിൽ മരണപ്പെടുന്ന നിർധനരായ മലയാളികൾക്ക് ബഹ്റൈൻ കേരളീയ സമാജം പ്രഖ്യാപിച്ച ധനസഹായം എം.പി. രാജൻ്റെ കുടുംബത്തിന് കൈമാറി.
ബഹ്റൈന്‍ കേരളീയ സമാജം നൽകിയ ഒരു ലക്ഷം രൂപയുടെ ധനസഹായം കല്യാശ്ശേരി എം.എൽ, എ പരേതൻ്റെ വീട്ടിലെത്തി നൽകിയതെന്ന് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
ബഹ്റിനില്‍ ജോലി ചെയ്തുവരുന്ന കൊവിഡ് രോഗബാധിതരായി മരണപ്പെടുന്ന സഹായത്തിന് അർഹരായ കുടുംബങ്ങൾക്കാണ് ഇതുവരെ സഹായം നൽകിയതെന്നും പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
സുമനസ്സുകളായ വ്യക്തികളുടെ സഹകരണം കൊണ്ടാണ് ഇത്തരത്തിലുള്ള ധനസഹായങ്ങൾ നിർവഹിക്കുന്നതെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."